ഹോക്കി അക്കാദമി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ തേടി ഒളിംപ്യന്‍ പി.ആര്‍ ശ്രീജേഷ്. കുറച്ച് വര്‍ഷം കഴിഞ്ഞ് വിഷമം തോന്നാന്‍ ഇടയുണ്ടെങ്കിലും വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മാവ് വിട്ടുവന്നതു പോലെയാണ് കളംവിട്ടത്. ജൂനിയര്‍ ടീമിന്‍റെ ഹെഡ് കോച്ചായി ചുമതല ഏറ്റെടുക്കുന്നതിന് രണ്ടു മാസത്തെ സമയം സാവകാശം ചോദിച്ചിട്ടുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.