vinesh-phogat-02

ഗോദയിലെ വീരപുത്രി വിനേഷ് ഫോഗട്ട് പാരിസില്‍നിന്ന് തിരിച്ചെത്തി. മെഡൽ നഷ്ടപ്പെട്ട വേദനയോടെയാണ് മടക്കമെങ്കിലും മെഡൽ ജേതാവിനെപ്പോലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിനേഷിനെ സ്വീകരിച്ചത്. സഹതാരങ്ങളായ  സാക്ഷി മാലിക്കും ബജ്റംഗ് പൂനിയയും സ്വീകരിക്കാന്‍ എത്തി. ഡൽഹി വിമാനത്താവളം മുതൽ സ്വദേശമായ ഹരിയാനയിലെ ബലാലി വരെ വിനേഷിനെ വരവേൽക്കും. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

 
ENGLISH SUMMARY:

Vinesh Phogat receives a rousing welcome at Delhi airport