കിലിയന്‍ എംബപെയുടെ ഇരട്ടഗോളില്‍ റയല്‍ ബെറ്റിസിനെ തോല്‍പിച്ച് റയല്‍ മഡ്രിഡ്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ജയം. 67ാം മിനിറ്റിലാണ് എംബപെ റയല്‍ മഡ്രിഡിനെ മുന്നിലെത്തിച്ചത്. മിനിറ്റുകള്‍ക്കകം വിനീഷ്യസ് ജൂനിയറിനെ  ബെറ്റിസ് ഗോള്‍കീപ്പര്‍ ഫൗള്‍ ചെയ്തതിന് റയലിന് പെനല്‍റ്റി ലഭിച്ചതോടെ ലീഡുയര്‍ത്തി.  ആദ്യമായാണ് ലാ ലീഗിയില്‍ കിലിയന്‍ എംബപെ സ്കോര്‍ ചെയ്യുന്നത്. ആദ്യമൂന്നുമല്‍സരങ്ങളിലും എംബാപ്പയ്ക്ക് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3–0ന് തകര്‍ത്തു. കാസിമിറോയുടെ പിഴവില്‍ നിന്നാണ് ലിവര്‍പൂളിന്റെ ആദ്യ രണ്ട് ഗോളുകളും പിറന്നത്. മുഹമ്മദ് സല രണ്ടുഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു. ലൂയിസ് ഡിയാസ് ലിവര്‍പൂളിനായി ഇരട്ടഗോളുകള്‍ നേടി.  

ENGLISH SUMMARY:

Kylian Mbappe scores first La Liga goals in Real Madrid win over betis