ആരാധകരോട് ശാന്തരാകു എന്നും, ഓണസമ്മാനവുമായി ബ്ലാസ്റ്റേഴ്സ് വരുമെന്നും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ്. പുതു പരിശീലകന് കീഴിൽ പുതുസീസണിൽ ടീം പുതു ചരിതമെഴുതുമെന്നും സച്ചിൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഇത്തവണ ആരാധകർ നിരാശപ്പെടേണ്ടി വരില്ലെന്ന് തിരുവോണ നാളിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ടീം അംഗം കൂട്ടിച്ചേർത്തു.