യു.എസ്.ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം കിരീടം ബെലറൂസിന്റെ അരീന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്കോര്‍ 7–5,7–5. സബലേങ്കയുടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ്. രണ്ടാം സെറ്റില്‍ 3–5ന് പിന്നിട്ട് നിന്ന ശേഷമാണ് ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ തിരിച്ചുവരവ്.