hockey-india-pak

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഹോക്കി മത്സരം തര്‍ക്കത്തിലേക്ക് കടന്നതിനി‍ന്‍റെ ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി 2024 വേദിയിലാണ് സംഭവം. കടുത്ത മത്സരമായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നത്. ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ് മികച്ച ഫോമിലുമായിരുന്നു. 2–1നാണ് ഇന്ത്യ ജയിച്ചു കയറിയത്.

കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മത്സരം കൂടിയായിരുന്നു. ഇതിനിടെയാണ് ഇരുടീമുകളും തമ്മില്‍ ചെറിയ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കളിയിലുടനീളം ഇന്ത്യ മുന്നില്‍ തന്നെയായിരുന്നു. എട്ടാം മിനിറ്റില്‍ പാക് താരം അഹ്മദ് നദീം ലീഡ് ചെയ്തുവെങ്കിലും പിന്നോട്ട് പോയി. വീണു കിട്ടിയ പല അവസരങ്ങളും കളിക്കാര്‍ പാഴാക്കി. ടൂര്‍ണമെന്‍റിലെ പാകിസ്ഥാന്‍റെ ആദ്യ പരാജയം കൂടിയായിരുന്നു മത്സരത്തിലേത്. 

കളിക്കിടെ ഇന്ത്യന്‍ താരം ജുഗ്‌രാജ് സിങിന്‍റെ തോളില്‍ പാക് കാരം അഷറഫ് വാഹിദ് റാന ഇടിച്ചു. പെട്ടെന്നുണ്ടായ ഇടിയില്‍ ജിഗ്‌രാജ് താഴെയ്ക്ക് വീഴുകയും വേദനകൊണ്ട് പുളയുകയും ചെയ്തു. ഇതോടെ ഹര്‍മന്‍പ്രീതും റാനയും തമ്മിലാണ് തര്‍ക്കമായി. ജര്‍മന്‍പ്രീത് സിങും ഇതിനിടെയെത്തി.

ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ പെട്ടെന്നു തന്നെ ഇരുടീമിനെയും പിടിച്ചു മാറ്റി. റാനയ്ക്ക് മഞ്ഞ കാര്‍ഡ് നല്‍കി, 10 മിനിറ്റ് കളിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിന്‍റെ വി‍ഡിയോ എക്സില്‍ പലരും ഷെയര്‍ ചെയ്തതോടെ നിമിഷങ്ങള്‍ക്കകം വിഡിയോ വൈറലായി.

India and Pakistan teams came face-to-face in Asian Champions Trophy 2024. The match also witnessed a heated encounter between Harmanpreet and Pakistan's Ashraf Waheed Rana after the latter shouldered Jugraj Singh inside the Indian circle.

ENGLISH SUMMARY: