TOPICS COVERED

പഞ്ചാബില്‍ നടന്ന വിദ്യാര്‍ഥികളുടെ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മിന്നിത്തിളങ്ങി തൃശൂരില്‍ നിന്നുള്ള അഞ്ചംഗ സംഘം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് അഞ്ചു പേരും. ഷൂട്ടിങ് പരിശീലിച്ച ശേഷം പഠിക്കാനുള്ള ഏകാഗ്രത കൂടിയെന്നാണ് ഷൂട്ടിങ് താരങ്ങളുടെ അഭിപ്രായം. 

ഈ അഞ്ചു പേരും ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ മിന്നുംതാരങ്ങളാണ്. തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്‍ കേന്ദ്രത്തിലായിരുന്നു പരിശീലനം. രാമവര്‍മപുരം കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ സി.ബി.ജിസ്പോളിന് സ്വര്‍ണം ലഭിച്ചു. 

കോവിഡ് കാലത്ത് സമയം പോകാന്‍ തുടങ്ങിയതാണ് വരദ സുനിലിന്റെ ഷൂട്ടിങ് പരിശീലനം. ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. മൂന്നു വിദ്യാര്‍ഥികള്‍‍ക്ക് വെങ്കല മെഡല്‍ ലഭിച്ചു. പഞ്ചാബിൽ എൽ.പി.യു സർവകലാശാലയിലായിരുന്നു മല്‍സരം. പ്രതിദിനം ചുരുങ്ങിയത് ഒന്നരമണിക്കൂറാണ് ഇവരുടെ പരിശലീനം. എന്താണ് ഭാവിയിലെ സ്വപ്നമെന്ന ചോദ്യത്തിന് അഞ്ചു പേര്‍ക്കും ഒരേ ഉത്തരം. ഒളിംപിക്സ്.  

ENGLISH SUMMARY:

Students of Ramavarmapuram kv shined in National shooting