സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ നാലാം റൗണ്ടിൽ വിജയം മാത്രം ലക്ഷ്യമാക്കി പോരാട്ടത്തിനിറങ്ങിയ കാലിക്കറ്റ് എഫ്.സിക്ക് തിരിച്ചടി. തൃശൂർ മാജിക് എഫ്സി കാലിക്കറ്റ് എഫ്സിയെ 2-2 സമനിലയിൽ തളച്ചു. അവസാന ആറ് മിനിറ്റിൽ തൃശ്ശൂർ രണ്ട് ഗോളുകൾ നേടിയത് കാണികളെ ത്രസിപ്പിച്ചു.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവർ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും ഗോൾ നേടി. വിജയത്തിനായി അവസാനം നിമിഷം വരെ പൊരുതിയെന്ന് തൃശ്ശൂർ ക്യാപ്റ്റൻ സി കെ വിനീത്. സമനില പരാജയത്തിന് തുല്യം എന്നായിരുന്നു എന്ന് കാലിക്കറ്റ് എഫ്സിയുടെ പ്രതികരണം.
Also Read: സൂപ്പര്‍ലീഗ് കേരള ഫുട്ബോള്‍; ‘കൊമ്പന്‍സി’നെ നയിക്കാന്‍ പാട്രിക് മോത്ത
സമനിലയോടെ ആറ് പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ്.