TOPICS COVERED

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി 2026 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് 10 ഇനങ്ങൾ പുറത്ത്. ക്രിക്കറ്റും ഹോക്കിയും ഗുസ്തിയും ഷൂട്ടിങ്ങും കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

ചെലവുചുരുക്കലിൻ്റെ ഭാഗമായാണ് കോമൺ വെൽത്ത് ഗെയിംസിൽ നിന്ന് 10 ഇനങ്ങൾ ഒഴിവാക്കിയത്. ഇന്ത്യയ്ക്ക് കൂടുതൽ മെഡൽ ലഭിച്ചിരുന്ന ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, ബാഡ്മിൻ്റൻ , സ്ക്വാഷ്, ഷൂട്ടിങ് എന്നിവ പുറത്തായതിൽ ഉൾപ്പെടും. അത്ലറ്റിക്സും നീന്തലും അടക്കം ഒൻപത് ഇനങ്ങൾ മാത്രമെ ഗ്ലാസ്ഗോയിലുണ്ടാകൂ. നാലു വേദികൾ മാത്രമാണ് മൽസരങ്ങൾക്ക് ഒരുക്കുക. നേരത്തെ ഓസ്ട്രേലിയയിലെ വ്ക്ടോറിയയിൽ ആയിരുന്നു നാഷണൽ ഗെയിംസ് നിശ്ചയിച്ചിരുന്നത്. ബജറ്റ് കുറവാണെന്ന കാരണത്താൽ ഓസ്ട്രേലിയ പിൻമാറി. തുടർന്ന് ഗ്ലാസ്ഗോയിലേക്ക് മാറ്റുകയായിരുന്നു

ENGLISH SUMMARY:

Wrestling badminton hockey cricket and shooting among major sports excluded from 2026 Glasgow Commonwealth games