TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം കപില്‍ദേവിന് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്പ്. കൊച്ചി റീജണല്‍ സ്പോര്‍സ് സെന്‍റര്‍ ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കി കപില്‍ ദേവിനെ ആദരിച്ചു. സ്പോര്‍സ് സെന്‍ററിലെ കുട്ടികളുമായും അദേഹം ആശയ വിനിമയം നടത്തി. 

ഓട്ടോഗ്രാഫ് വാങ്ങുന്നവരാകാതെ അത് കൊടുക്കാന്‍ അര്‍ഹതയുള്ളവരായി മാറുവെന്ന് പ്രചോദനം നല്‍കിയാണ് ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ദേവ് കൊച്ചിയിലെ കുട്ടിക്കൂട്ടത്തോട് സംവദിച്ചത്. കടവന്ത്രയിലെ റീജണല്‍ സ്പോര്‍ട്സ് സെന്‍റര്‍ സന്ദര്‍ശിച്ച കപില്‍ദേവിനെ ആര്‍.എസ്.സി ആജീവനാന്ത അംഗത്വം നല്‍കിയാണ് ആദരിച്ചത്. റീജണല്‍ സ്പോര്‍ട്സ് സെന്‍ററിന്‍റെ എലീറ്റ് ബാസ്ക്കറ്റ്ബോള്‍ അക്കാദമിയും അദേഹം ഉദ്ഘാടനം ചെയ്തു. 

റോട്ടറി ക്ലബ്ഓഫ് കൊച്ചിന്‍ ഡൗണ്‍ടൗണ്‍ സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സെമിനാറില്‍ പങ്കെടുക്കാനായാണ് കപില്‍ദേവ് കൊച്ചിയിലെത്തിയത്. ഒരു ടീമിനെ നയിക്കുന്ന ക്യാപ്ടന്‍ എങ്ങനെയായിരിക്കണമെന്ന് ക്രിക്കറ്റിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദേഹം വിവരിച്ചു.  റീജണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ 1983 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തെ അനുസ്മരിപ്പിക്കുന്ന പുരസ്കാരവും അദേഹത്തിന് സമ്മാനിച്ചു.

ENGLISH SUMMARY:

Indian cricket legend Kapil Dev received a warm and enthusiastic welcome upon his arrival in Kochi. He also interacted with the sports center children.