സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആദ്യ മെഡൽ തിരുവനന്തപുരത്തിന്. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാൻഡിങ് ജംപിലാണ് മെഡൽ. ഗെയിംസ് മത്സരങ്ങളിൽ 643 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ ഇനങ്ങളാണ് കായികമേളയിൽ ഇന്ന് പ്രധാന മത്സരങ്ങൾ
വർണാഭമായ ഉൽഘാടന ചടങ്ങിന് ശേഷം സ്‌കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ അല്പം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് ഇന്ന് പ്രധാനം. മഹാരാജാസ് കോളേജ് ഗ്രൗണ്ട്, കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റര്, തേവര SH HSS എന്നിവയാണ് ഭിന്നശേഷി കുട്ടികൾക്കുള്ള മത്സരവേദികൾ. 1600 ഓളം ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളാണ് കായികമേളയുടെ ഭാഗമാകുന്നത്. മേളയിലെ ആദ്യ മെഡൽ തിരുവനന്തപുരത്തിനാണ്. ഭിന്ന ശേഷി വിഭാഗത്തിൽ നടന്ന 14 വയസിന് മുകളിൽ ഉള്ളവരുടെ മിക്സഡ് സ്റ്റാന്റിംഗ് ജമ്പിലാണ് തിരുവനന്തപുരത്തിന് മെഡൽ. മത്സരത്തിനിടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഗ്രൗണ്ടിൽ എത്തി കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.
17 വേദികളിലായി ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾ പരിഗമിക്കുകയാണ്. നീന്തൽ മത്സരത്തിലെ ആദ്യ രണ്ട് മെഡലും തിരുവനന്തപുരം തുണ്ടത്തിൽ MVHSSനാണ്. സീനിയർ ആൺ കുട്ടികളുടെ നാനൂറ് മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ സമ്പത് കുമാർ യാദവാണ് ജേതാവ്. ജൂനിയർ ആൺ കുട്ടികളുടെ നാനൂറ് മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ മോങ്ങം തീർത്തു സമദേവ് പുതിയ റെക്കോർഡ് ഓടെയാണ് ഒന്നാം സ്ഥാനത്തു എത്തിയത്.