സ്കൂൾ കായിക മേളയ്ക്കായി പാലക്കാടിനും എറണാകുളത്തിനും വെല്ലുവിളിയുയര്‍ത്താന്‍ ഉറച്ചാണ് ഇക്കുറി തൃശൂരിന്റെ വരവ്. ജില്ലാ മീറ്റില്‍ ചാംപ്യന്മാരായ തൃശൂർ കാർഡിയൻസ് സിറിയൻ ഹയര്‍ സെക്കന്ററി സ്കൂളാണ് ഇക്കുറി കരുത്ത്.
തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കായികമേളയിൽ എത്തുന്നത് കാർഡിയൻസ് സിറിയൻ ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നാണ്. 14 കുട്ടികളാണ് ഇത്തവണ തൃശൂരിനായി കാൽഡിയൻസ് സ്കൂളിൽ നിന്നും മത്സരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് താരങ്ങളും കായികാ അധ്യാപകരും.
ജില്ലാ കായിക മേളയിൽ 70 പോയിന്റെ നേടി കാർഡിയൻസ് സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ആറ് സ്വർണ്ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും സ്കൂൾ സ്വന്തമാക്കി. മുൻ വർഷങ്ങളിലെ നേട്ടവും താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.