സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽകുളം കയ്യടക്കി ഇതര സംസ്ഥാനത്തു നിന്നുള്ള കായിക കൗമാരങ്ങൾ. നീന്തൽ മത്സരത്തിൽ മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് ഒന്നാം സ്ഥാനമാണ് ഇതരസംസ്ഥാനക്കാരായ പ്രതിഭകൾ നേടിയത്.

മലയാളി പരിശീലകൻ അഭിലാഷ് തമ്പി അതിർത്തികളും ഭാഷ വിവേചനങ്ങളുമില്ലാതിങ്ങനെ പ്രതിഭകളെ അവതരിപ്പിക്കുകയാണ്. അഭിലാഷിന്‍റെ ശിക്ഷണത്തിൽ മൂന്ന് ഒന്നാം സ്ഥാനമാണ് കോതമംഗലത്തെ നീന്തൽ  കുളത്തിൽ നിന്ന് ആന്ധ്രക്കാര്‍ നേടിയത്.

Also read; അവിയലും തോരനും സാമ്പാറും ചിക്കനും; കായികമേളയിലെ മെനു ഇങ്ങനെ

400 മീറ്റർ ഫ്രീസ്റ്റൈൽ ജൂനിയർ ബോയ്സിൽ മോങ്കം തീർത്ഥു സാമദേവ് മീറ്റ് റെക്കോർഡോടെ ഒന്നാമത്. സമ്പത്ത് കുമാർ യാദവ് സീനിയർ ബോയ്സ് 400 മീറ്റർ ഫ്രീസ്റ്റൈലിൽ. 400 മീറ്റർ ഫ്രീസ്റ്റൈൽ ജൂനിയർ ഗേൾസിൽ ഭാവനി സരയു ഇങ്ങനെ നീളുന്നു കേരള സ്കൂൾ കായിക മേളയിൽ അന്ധ്രയുടെ നേട്ടങ്ങൾ. 

അത്ലറ്റിക്സിൽ ഉൾപ്പെടെ സജീവമാണ് ഇതര സംസ്ഥാന സാനിധ്യം. അല്ലെങ്കിലും കായികത്തിൽ എന്ത് അതിർത്തി.

ENGLISH SUMMARY:

In the state school sports meet, young athletes from other states dominated the swimming pool. These talented athletes claimed three first-place finishes in the swimming events, including setting a meet record