ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 11ാം മല്‍സരത്തില്‍ ഇന്ത്യന്‍ താരം ഡി.ഗുകേഷിന് ജയം. മല്‍സരത്തില്‍ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ആറുപോയിന്റുമായി ഗുകേഷ് മുന്നിലാണ്. ഡിങ് ലിറന് അഞ്ചുപോയിന്റാണുള്ളത്. ഒന്നരപോയിന്റുകൂടി നേടിയാല്‍ ഗുകേഷിന് ലോകചാംപ്യനാകാം. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മല്‍സരങ്ങളാണ്. ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക.