ഒരുപതിറ്റാണ്ട് മുമ്പ് ഒരു ഡിസംബര്‍ മാസം ഓസ്ട്രേലിയയില്‍ ധോണിയെടുത്ത തീരുമാനം രോഹിത് ശര്‍മയും പിന്തുടരുമോ ? മോശം ഫോമും ക്യാപ്റ്റന്‍സിയിലെ പിഴവും കൂടിയാകുമ്പോള്‍ ഹിറ്റ്മാനെ നേരെ തിരിഞ്ഞിരുക്കുകയാണ് ആരാധകര്‍. സെഞ്ചുറി വരള്‍ച്ചയ്ക്ക് അറുതിയിട്ടെങ്കിലും വിരാട് കോലിയും ടെസ്റ്റ് മതിയാക്കണമെന്നാണ് ആരാധകപക്ഷം.
ഹാഷ് ടാഗ് റിട്ടയര്‍....രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമൊപ്പം ഇപ്പോള്‍ ട്രെന്‍ഡിങ്ങായ വാക്ക്. 2014ല്‍ ഓസ്ട്രേലിയയില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം.എസ്.ധോണിയെ രോഹിത് ശര്‍മ പിന്തുടരണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഹിറ്റ്മാന്‍ ചെയ്തതൊന്നും മറക്കല്ലേ എന്ന് ഓര്‍മിപ്പിക്കുന്നവര്‍ക്ക് മുന്നിലേക്ക് ചില കണക്കുകള്‍.
Also Read; പാക് സൂപ്പര്‍ ലീഗിന് അസാധാരണ പ്രതിസന്ധി; കളിക്കാന്‍ ആളെ കിട്ടുന്നില്ല; പാരയായി ഐപിഎല്‍
കഴിഞ്ഞ ആറുമല്‍സരങ്ങളിലെ 12 ഇന്നിങ്സുകളില്‍ നിന്ന് രോഹിത് ശര്‍മയുടെ സമ്പാദ്യം വെറും 142 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 52. രണ്ടക്കം കടക്കാതെ പുറത്തായത് എട്ടുതവണ. വിരേന്ദര്‍ സേവാഗും കെ. ശ്രീകാന്തുമൊക്കെ കരിയറിന്റെ അവസാനഘട്ടത്തില്‍ വരുത്തിയതിന് സമാനമായ പിഴവിലൂടെയാണ് രോഹിത്തിന്റെ പുറത്താകലുകള്‍. ബാറ്റിങ്ങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും രോഹിത്തിന് കണക്കുകൂട്ടലുകള്‍ തെറ്റി. ട്രാവിസ് ഹെഡിനെതിരെ തുടക്കത്തില്‍ ഫസ്റ്റ് സ്ലിപ്പിനെ നിര്‍ത്താത്ത് മാത്രംമതി ഉദാഹരണം.
സെഞ്ചുറിയടിച്ച് ഹെഡിന്റെ ഇന്നിങ്സ് അഡ്ലെയ്ഡില്‍ നിര്‍ണായകമായത്. 2014 ജെയിംസ് ആന്റേഴ്സന്‍ കാണിച്ചുതന്ന കോലിയുടെ ഫോര്‍ത്ത് സ്റ്റംപ് ലൈനിലെ പോരായ്മ ഇന്ന് കൂടുതല്‍ ദുര്‍ലമായിരിക്കുന്നു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്തുകളിലാണ് കോലി സ്ഥിരമായി പുറത്താകുന്നത്.