ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും ക്യാപ്റ്റന്‍ രോഹിത് ഓപ്പണറുടെ റോളില്‍ ഉണ്ടാകില്ല. വെള്ളിയാഴ്ച്ചത്തെ മല്‍സരത്തിനായി ടീം ഇന്ത്യ ബ്രിസ്ബേനിലേക്ക് യാത്രതിരിക്കും മുമ്പുള്ള അവസാന പരിശീലന സെഷനാണ് ബാറ്റിങ് ഓര്‍ഡര്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കിയത്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ കെ.എല്‍.രാഹുല്‍ തിളങ്ങിയതോടെയാണ് രണ്ടാം ടെസ്റ്റില്‍ ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങിയത്. ആറാമനായി ഇറങ്ങിയ രോഹിത്തും ഓപ്പണറായെത്തിയ രാഹുലും അഡ്്ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതോടെ ആരാകണം ഓപ്പണറെന്ന ചര്‍ച്ച വീണ്ടും സജീവമായി. ആദ്യ ഇന്നിങ്സില്‍ മൂന്നുറണ്‍സും രണ്ടാം ഇന്നിങ്സില്‍ ആറുറണ്‍സുമാണ് രോഹിത് നേടിയത്. അഡ്്ലെയ്ഡിലെ അവസാന നെറ്റ്സ് പരിശീലന സെഷന്റെ വിഡിയോയ ആണ് അടുത്തമല്‍സരത്തിലെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്ന് സൂചന നല്‍കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയില്‍ രാഹുലും ജെയ്സ്വാളുമാണ് ആദ്യം പരിശീലനത്തിനിറങ്ങിയത്. പിന്നാലെ ഗില്ലും കോലിയും. ഇതിനുശേഷമാണ് രോഹിത് ശര്‍മയും ഋഷഭ് പന്തുമെത്തിയത്. റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിനൊപ്പം നായകനായി ഇറങ്ങിയ മൂന്നുമല്‍സരങ്ങളും തോറ്റതോടെ കടുത്ത സമ്മര്‍ദത്തിലാണ് രോഹിത്. നെറ്റ്സില്‍ ഏറെേനരം ചെലവഴിച്ച വിരാട് കോലി ബാക്ക് ഫൂട്ടിലാണ് പരിശീലനം നടത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലും ഫ്രണ്ട് ഫുട്ട് ഡ്രൈവിന് ശ്രമിച്ചാണ് കോലി പുറത്തായത്.