ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 12ാം മല്‍സരത്തില്‍ ഡി.ഗുകേഷിന് തോല്‍വി. രണ്ടുമല്‍സരം മാത്രം ശേഷിക്കെ ഗുകേഷിനും ഡിങ് ലിറനും 6 പോയിന്റ് വീതമായി. ആദ്യം ഏഴരപോയിന്റ് നേടുന്നയാള്‍ ലോകചാംപ്യനാകും.
ഇംഗ്ലീഷ് ഓപ്പണിങ്ങിലാണ് വെള്ളക്കരുക്കളുമായി ഡിങ് ലിറന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. ആദ്യ 12 നീക്കങ്ങള്‍ക്കായി ഒരുമണിക്കൂര്‍ സമയമാണ് ഡിങ് ലിറന്‍ ചെലവഴിച്ചത്. 22 നീക്കങ്ങൾ അവസാനിക്കുമ്പോൾ തന്നെ മത്സരത്തിൽ ഡിങ് ലിറൻ വ്യക്തമായ മേൽക്കൈ നേടിയിരുന്നു. 39–ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു. ചാംപ്യൻഷിപ്പിൽ ഇനി രണ്ടു ഗെയിമുകൾ കൂടി ബാക്കിയുണ്ട്.