ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 13ാം മല്‍സരം ഇന്ന്. ഡി ഗുകേഷിനും നിലവിലെ ചാംപ്യന്‍ ഡിങ് ലിറനും ആറുപോയിന്റ് വീതമാണ്. വെള്ളക്കരുക്കളുപയോഗിച്ചാണ് ഇന്ന് ഗുകേഷ് മല്‍സരം തുടങ്ങുന്നത് എന്നത് ആനുകല്യമാണ്. ഉച്ചയ്ക്ക് രണ്ടരമുതലാണ് നിര്‍ണായക മല്‍സരം. ഇന്നത്തെ മല്‍സരത്തില്‍ ആര്‍ക്കെങ്കിലും വിജയിക്കാനായാല്‍ കിരീടത്തിന് അരപ്പോയിന്റ് അകലെയെത്താം. ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ലോകചാംപ്യനാകും. ഇന്നും സമനിലയെങ്കില്‍ വ്യാഴാഴ്ച്ചത്തെ അവസാന മല്‍സരം അതിനിര്‍ണായകമാകും. അതിലും സമനിലയെങ്കില്‍ ടൈബ്രേക്കറില്‍ ലോകചാംപ്യനെ നിശ്ചയിക്കേണ്ടിവരും.