സംസ്ഥാനത്തെ സ്പോട്സ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷണത്തിനുള്ള തുക പോലും നൽകാത്തതിന് പുറമെ, ഹോസ്റ്റലിലെ പാചകതൊഴിലാളികൾക്കുൾപ്പെടെ താൽക്കാലീക ജീവനക്കാർക്കുള്ള വേതനവും നിലച്ചതോടെ അതിദയനീയമാണ് സ്ഥിതി. കാലങ്ങളായി വേതനം സർക്കാർ നൽകാത്തതിനെതുടർന്ന് പലയിടത്തുനിന്നും പാചക ജോലിയുള്ള ജീവനക്കാരും ഹെൽപ്പർമാരും ജോലി തന്നെയുപേക്ഷിച്ച് പോയി. പട്ടിണി പറഞ്ഞ് വിദ്യാർഥികൾ മടുത്തു
പണിമുടക്കിയവർക്ക്, വിദ്യാർഥികളുടെ അവസ്ഥയിൽ സഹതാപമുണ്ട്. എന്നാൽ കായിക വകുപ്പിനും, സർക്കാരിനും അത് ലവലേശമില്ല.മികച്ച രീതിയിൽ നടന്നിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിച്ചതു സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിൻ്റെയും പിടിപ്പുകേടാണ്.
ഹോസ്റ്റലിന്റെ പ്രവർത്തനച്ചെലവിലേക്കുള്ള തുക അനുവദിച്ചതായും രണ്ടു ദിവസത്തിനകം ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുമെന്നും സ്പോർട്സ് വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ് അറിയിച്ചിട്ടുണ്ട്.