kannur

TOPICS COVERED

കണ്ണൂർ ഏഴിമല നാവിക അക്കാദമി നടത്തുന്ന  പതിമൂന്നാമത് അഡ്മിറൽ കപ്പ് പായ് വഞ്ചിയോട്ട മത്സരത്തിൽ റഷ്യ ജേതാക്കൾ. . ഇറ്റലിയാണ് റണ്ണർ അപ്പായത്. എട്ടിക്കുളം കടലിലെ നീലപ്പരപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി.

 

കണ്ണത്തൊ ദൂരത്തെ കടലിൽ ഓളങ്ങളെ കീറിമുറിച്ച് പായ് വഞ്ചികൾ പാഞ്ഞു പതിമൂന്നാം തവണയും. നാല് ദിവസങ്ങളായിട്ടാണ് മത്സരം നടന്നത്. 25 രാജ്യങ്ങളിൽ നിന്ന് 53 നാവികർ പായ് വഞ്ചികളുമായി കുതിച്ചു. ഇതിൽ 13 പേർ വനിതകൾ ആയിരുന്നു.

ചാമ്പ്യൻമാരായ റഷ്യയെ പ്രതിനിധീകരിച്ച് ലഫ്റ്റനന്റ് ഗോർക്കുനോവ് പെട്രലിച്ച്, കമാൻഡർ ലോഷിചിന പോളിന എന്നിവർ അഡ്മിറൽസ് കപ്പ് സ്വന്തമാക്കി. ടീം ഇറ്റലിയെ പ്രതിനിധീകരിച്ച മിഡ്ഷിപ്പ്മാൻ കാർലോ ലിയോനാർഡോയും എൻസൈൻ കാമില ബെർണബെയും റണ്ണറപ്പായി. ടീം ഇന്ത്യക്കായി മത്സരിച്ചത്, ഐ. എൻ. എ 'എ' യെ പ്രതിനിധീകരിച്ച് എസ്. എൽ. ടി ജാപ്പമാൻ അവതാറും കമാൻഡർ പി. കെ റെഡ്ഡിയും .ഐ. എൻ. എ. കമാൻഡന്റ് വൈസ് അഡ്മിറൽ സി. ആർ. പ്രവീൺ നായരാണ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തത്. 

ENGLISH SUMMARY:

Russia wins the 13th admiral's cup sailing boat race held by kannur ezhimala naval academy