ചെസ് ഔദ്യോഗിക മത്സരങ്ങളിലെ ഡ്രസ്‌കോഡ് മാറ്റാന്‍ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തീരുമാനിച്ചതോടെ ടൂര്‍ണമെന്റില്‍ തിരിച്ചെത്തുമെന്ന് മഗ്നസ് കാള്‍സണ്‍.
ഡിസംബർ 27-ന് ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിൽ നടന്ന ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ, നോർവീജിയൻ ഗ്രാൻഡ്‌മാസ്റ്റർ മാഗ്നസ് കാൾസൺ ജീൻസ് ധരിച്ച് മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് വിവാദം ഉയർന്നിരുന്നു. ഫിഡെയുടെ ഡ്രസ് കോഡ് പ്രകാരം, ഔദ്യോഗിക മത്സരങ്ങളിൽ ജീൻസ് ധരിക്കുന്നത് അനുവദനീയമല്ല.
കാൾസൺ ഈ നിയമം ലംഘിച്ചതിനെ തുടർന്ന്, ആദ്യം അദ്ദേഹത്തിന് 200 ഡോളർ പിഴ ചുമത്തുകയും ഉടൻ വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കാൾസൺ വസ്ത്രം മാറ്റാൻ തയ്യാറായില്ല, അടുത്ത ദിവസം മുതൽ നിയമാനുസൃത വസ്ത്രം ധരിക്കാമെന്ന് അറിയിച്ചു. ഫിഡെ ഈ ആവശ്യം നിരസിക്കുകയും, കാൾസണെ ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെ, ഫിഡെയുടെ ഡ്രസ് കോഡ് ചട്ടങ്ങൾക്കെതിരെ ചെസ് സമൂഹത്തിൽ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നു. ചില പ്രമുഖ താരങ്ങൾ ഈ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിഡെ പ്രസിഡൻറ് അർക്കാഡി ഡ്വോർകോവിച്ച്, ഡ്രസ് കോഡിൽ ചില ഇളവുകൾ പരിഗണിക്കാമെന്ന് സൂചനയും നൽകി. ഇതോടെ ഔദ്യോഗിക മത്സരങ്ങളില്‍ ജീന്‍സ് ധരിക്കാന്‍ ഫിഡെ അനുമതി നല്‍കുകയായിരുന്നു. കണ്‍ഫോര്‍ട്ടബിളായ ജാക്കറ്റിനൊപ്പം ജീന്‍സും ധരിക്കാമെന്ന് ഫിഡെ തീരുമാനിച്ചു.
ഫിഡെയുടെ അനുമതി കിട്ടിയതോടെ വേള്‍ഡ് ബ്ലിട്സ് ചാമ്പ്യന്‍ഷിപ്പില്‍ താന്‍ ജീന്‍സ് ധരിച്ച് മത്സരിക്കുമെന്ന് കാള്‍സണ്‍ അറിയിച്ചു. ചെസ് മത്സരത്തിലെ ഫാസ്റ്റ് പേസ്‌ഡ് ഫോര്‍മാറ്റ് ആയ ബ്ലിറ്റ്സില്‍ തനിക്ക് മത്സരിക്കാനിഷ്ടമാണെന്നും മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നും കാള്‍സണ്‍ വ്യക്തമാക്കി. ചെസിനെ സ്നേഹിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും മത്സരം ആസ്വദിക്കാന്‍ കഴിയണമെന്നും കാള്‍സണ്‍ പറയുന്നു.