test

ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന അഞ്ചാം ടെസ്റ്റിന് നാളെ പുലര്‍ച്ചെ തുടക്കം. തോറ്റാല്‍ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിക്കുകയും ബോര്‍ഡര്‍ ഗവാര്‍സ്കര്‍ ട്രോഫി കൈവിടുകയും ചെയ്യും. അതിനിടെ മെല്‍ബണിലെ തോല്‍വിക്ക് ശേഷം നടന്ന ടീം സംഭാഷണം പുറത്തായതും ടീം ഇന്ത്യയ്ക്ക് നാണക്കേടായി. 

 

സിഡ്നി ഗ്രൗണ്ടില്‍ ഇന്ത്യ അവസാനമായി ജയിക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലെ ആരും ജനിച്ചിട്ടുപോലുമില്ല. 1978ലെ ജനുവരിയിലായിരുന്നു എസ് സി ജിയിലെ അവസാനജയം. പരമ്പരയിലെ അവസാന മല്‍സരത്തില്‍ ചരിത്രവിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യയെ മുന്നോട്ടുനയിക്കില്ല. ജയിച്ചാല്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താം ഒപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും. ഫൈനല്‍ ഉറപ്പിക്കാന്‍  ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ തോല്‍വിക്കായി കാത്തിരിക്കണം എന്നുമാത്രം. 

പുതുവര്‍ഷത്തിലെ ആദ്യ മല്‍സരത്തില്‍ ജസ്പ്രീത് ബുംറയും യശസ്വി ജയ്സ്വാളും നിതീഷ് റെഡിയും നല്‍കുന്ന പ്രതീക്ഷ മാത്രം മതിയാകില്ല ഓസീസിനെ തോല്‍പിക്കാന്‍. രോഹിത്തിന്റെയും കോലിയുെടയും ഇന്ത്യന്‍ ടെസ്റ്റ് ജേഴ്സിയിലെ അവസാനമല്‍സരമാകാനും സാധ്യതയേറെ. നാലാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഡ്രസിങ് റൂമില്‍ ഗൗതം ഗംഭീര്‍ രൂക്ഷവിമര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയമില്ലെങ്കില്‍ കടുത്തതീരുമാനങ്ങളെടുക്കുമെന്നും ഗംഭീര്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

The fifth Test, which will determine India’s future in the World Test Championship, begins early tomorrow morning.