CRICKET-IND-ENG-TEST

ജസ്പ്രീത് ബുംറ 2024ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറാണ് ബുംറ. 2024ല്‍ മാത്രം 71 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരെ പിന്തള്ളിയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബുംറ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ നേടി, ഒപ്പം പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.