ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ജര്‍മനിയുടെ ലോക രണ്ടാം നമ്പര്‍ താരം അലക്സാണ്ടര്‍ സ്വരെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. മൂന്നാംവട്ടമാണ് സ്വരെവ് ഗ്രാന്‍സ്ലാം ഫൈനലില്‍ തോല്‍ക്കുന്നത്
ഏഴാം വയസില്‍ ആല്‍പ്സ് മലനിരകളെ കീഴടക്കി സ്കീയിങ് ചാംപ്യനായവന്‍ അതേമെയ്്വഴക്കത്തോടെ മെല്‍ബണിലെ ടെന്നിസ് കോര്‍ട്ടില്‍ ഒഴുകിനടന്നു. സിന്നറിന്റെ ഫെര്‍ഫക്റ്റ് ഗെയിമിന് മറുപടിയില്ലാതെ അലക്സാണ്ടര്‍ സ്വരെവ് മൂന്നാം വട്ടവും ഗ്രാന്‍സ്ലാം ഫൈനലില്‍ കീഴടങ്ങി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ തോല്‍വിയറിയാതെ 14 മല്‍സരങ്ങള്‍. ആദ്യ സെറ്റ് 6–3ന് സിന്നര്‍ക്കൊപ്പം . ഫൈനല്‍ ക്ലാസിക്കായി മാറിയത് രണ്ടാം സെറ്റോടെ. കരിയറിലെ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്ന കാഴ്ച്ചവച്ചിട്ടും സ്വരെവ് ട്രൈബ്രേക്കറില്‍ പിന്നിലായി. ആ ആഘാതത്തിന്റെ തിരിച്ചടിയില്‍ മൂന്നാം സെറ്റ് 6–3നും കൈവിട്ടു
ഹാര്‍ഡ് കോര്‍ട്ട് ഗ്രാന്‍സ്ലാമില്‍ സിന്നിറിന്റെ തുടര്‍ച്ചയായ 21ാം വിജയമാണ് .