ചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട് കഴിയുന്ന ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കര്‍ ഒപ്പിട്ട ഹെല്‍മറ്റുമായി, ബഹ്റൈനിലെ ട്രാക്കിലിറങ്ങി മുന്‍ ചാംപ്യന്‍. ഭാര്യ കോര്‍ണിയയുടെ സഹായത്തോടെയാണ് ഹെല്‍മറ്റില്‍ ഷൂമാക്കര്‍ കയ്യൊപ്പ് പതിച്ചത്. ഷൂമിയടക്കം ജീവിച്ചിരിക്കുന്ന എല്ലാ ചാംപ്യന്‍മാരുടെയും ഒപ്പോടുകൂടിയ ഹെല്‍മറ്റുമായി മുന്‍ ചാംപ്യന്‍ ജാക്കി സ്റ്റിവാര്‍ട്ടാണ് ബഹ്റൈനിലെ ട്രാക്കിലിറങ്ങിയത്.
മറവിരോഗത്തിന്‍റെ ചികില്‍സാരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കായാണ് മുന്‍ചാംപ്യന്‍മാര്‍ ഒന്നിച്ചത്. മറവിരോഗം ബാധിച്ച ഭാര്യ ഹെലന് പിന്തുണയറിയിച്ചുകൂടിയാണ് ജാക്കി സ്റ്റിവാര്‍ട്ടിന്‍റെ ഈ റേസ്. 85 കാരന്‍ ജാക്കി 1973ല്‍ കിരീടം നേടുമ്പോള്‍ ഓടിച്ച ടൈറല്‍ കാറിലായിരുന്നു റേസ്.
ഫ്രാൻസിലെ ആൽപ്സ് മഞ്ഞുമലകളിൽ മകൻ മിക്കിനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ കാൽതെന്നി പാറക്കൂട്ടത്തിൽ തലയിടിച്ചാണ് ഷൂമാക്കറിന് ഗുരുതര പരുക്കേറ്റത്. ഇന്നോളം മൈക്കിളിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് കുടുംബം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. jackie-stewart-schumacher-helmet-bahrain-track-race