ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ സെമിയില്‍ തീ പാറുന്ന പോരാട്ടമാകുമെന്ന വിലയിരുത്തലിലാണ് ആരാധകരും മുന്‍ താരങ്ങളും. തന്‍റെ പ്രിയപ്പെട്ട ടീം ഇക്കുറി ഇന്ത്യയാണെന്നും പക്ഷേ ഓസീസിനെ വിലകുറച്ച് കാണാന്‍ താനില്ലെന്നും മുന്‍ ക്യാപ്റ്റന്‍ കൂടിയായ റിക്കി പോണ്ടിങ് പറയുന്നു. നിരവധി ഘടകങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാണ് എന്നാല്‍ വമ്പന്‍ മല്‍സരങ്ങളില്‍ കളിയുടെ ഗതി തിരിച്ചുവിടാന്‍ അസാമാന്യ പാടവമുള്ളവരാണ് ഓസീസെന്ന് മറക്കരുതെന്നും ദുബായിലെ പിച്ചില്‍ ചേസിങ് എളപ്പമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐസിസി റിവ്യൂവിലായിരുന്നു പോണ്ടിങിന്‍റെ പ്രതികരണം.
Australia's Travis Head, right, and Steve Smith run between the wicket for score during the ICC Champions Trophy cricket match between Australia and Afghanistan, in Lahore, Pakistan, Friday, Feb. 28, 2025. (AP Photo/K.M. Chaudary)
മൂടല്‍ മഞ്ഞില്ലെങ്കില്‍ ടോസ് കിട്ടുന്നവര്‍ ബാറ്റ് ചെയ്യണം. വിക്കറ്റ് പിന്നീട് മെല്ലെയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഓസീസ് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ ജയസാധ്യതയും അവര്‍ക്കാണെന്നും പോണ്ടിങ് വിലയിരുത്തുന്നു. 2023ലെ ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സൂപ്പര്‍ സെമിയില്‍ കരുത്ത് കാട്ടാനാകും ഓസീസ് ശ്രമിക്കുക.
അതേസമയം, ലോകകപ്പ് തോല്‍വിയുടെ ഓര്‍മകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന വാദങ്ങളെ പോണ്ടിങ് തള്ളി. ഇന്ത്യ അതൊരു പ്രചോദനമായി സ്വീകരിച്ച് മുന്നേറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അന്നത്തേതില്‍ നിന്നും ഇന്ത്യന്‍ ടീം മാറി, കോച്ച് മാറി. ഇന്ത്യ ഒരു പക്ഷേ അക്കാര്യം ഓര്‍ക്കുന്നത് പോലുമുണ്ടാവില്ല, അല്ലെങ്കില്‍ അതൊരു പ്രചോദനമായി കണ്ട് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dubai: India's Shreyas Iyer and KL Rahul speak to each other during the ICC Champions Trophy cricket match between India and New Zealand, in Dubai, UAE, Sunday, March 2, 2025. (PTI Photo/Arun Sharma)(PTI03_02_2025_000326A)
ന്യൂസീലന്‍ഡിനെതിരായ 44 റണ്‍സ് ജയം ദുര്‍ഘട സാഹചര്യങ്ങളെ മറികടക്കാന്‍ പ്രാപ്തരായ ഇന്ത്യയെയാണ് കാണിക്കുന്നത്. നിമിഷങ്ങള്‍ കൊണ്ട് കളി മാറ്റാന്‍ ഇന്ത്യയ്ക്കും ഇന്ന് കഴിയുന്നുണ്ട്. കഴിഞ്ഞ കളികള്‍ നോക്കിയാല്‍ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു. ബാറ്റിങില്‍ ഇന്ത്യ കരുത്തരാണെന്നും ഒപ്പം ബോളിങിലും മികച്ച് നില്‍ക്കുന്നുവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. രോഹിത് ഫോമിലേക്ക് ഉയര്‍ന്നില്ല, വിരാട് ഫോമിലായില്ല എന്ന് വിചാരിക്കൂ, ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരുണ്ട്, അക്സര്‍ പട്ടേലുണ്ട്, രാഹുലുണ്ട്, ഹാര്‍ദിക് ഉണ്ട്. ഇവരെല്ലാം നിര്‍ണായക സാഹചര്യങ്ങളില്‍ മികച്ച കളി പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവരാണ്– പോണ്ടിങ് വിശദീകരിക്കുന്നു. ദുബായിലെ സാഹചര്യങ്ങളുമായി പരിചയവും ഇന്ത്യയ്ക്ക് തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
India's Axar Patel, right, and India's Hardik Pandya celebrate the wicket of New Zealand's Kane Williamson during the ICC Champions Trophy cricket match between India and New Zealand at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, March 2, 2025. (AP Photo/Altaf Qadri )
ഗ്രൂപ്പ് എയില്‍ നിന്നും പരാജയമറിയാതെയാണ് ഇന്ത്യയുടെ സെമി പ്രവേശം. ഓസീസാവട്ടെ ഗ്രൂപ്പ് ബിയില്‍ നിന്നും നാല് പോയിന്‍റുകളോടെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇന്നിറങ്ങുക.
Dubai: India's Varun Chakaravarthy celebrates the wicket of New Zealand's Glenn Phillips during the ICC Champions Trophy cricket match between India and New Zealand, in Dubai, UAE, Sunday, March 2, 2025. (PTI Photo/Arun Sharma)(PTI03_02_2025_000625B)
ഹര്‍ഷിത് റാണയ്ക്ക് പകരമെത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ മല്‍സരത്തില്‍ 5 വിക്കറ്റ് നേടിയിരുന്നു. നാല് സ്പിന്നർമാരും രണ്ട് പേസർമാരുമായി തന്നെ ഇന്ത്യ ഇറങ്ങിയേക്കും. പരുക്കേറ്റ ഓപ്പണർ മാത്യു ഷോർട്ടിന് പകരം ജേക്ക് ഫ്രേസർ മഗ്ർക്കായിരിക്കും ഓസ്ട്രേലിക്കായി ഇറങ്ങുക സ്പിന്നിനെ അനുകൂലിക്കുന്ന ദുബായിലെ പിച്ചിൽ ആദം സാംപയുടെ പ്രകടനം ഓസ്ട്രേലിയയ്ക്ക് നിർണായകമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് മല്‍സരം.