ronaldo

ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു റെക്കോര്‍ഡിലേക്ക് ബൂട്ടുകെട്ടുന്നു. തുടര്‍ച്ചയായ ആറാം യൂറോകപ്പിനാണ് 39കാരന്‍ ഇറങ്ങുക. 

യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടിലും ഫൈനല്‍ റൗണ്ടിലും കൂടുതല്‍ ഗോളടിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫൈനല്‍ റൗണ്ടില്‍ 14ഗോളുകളടിച്ച റൊണാള്‍ഡോ കഴിഞ്ഞവര്‍ഷം നടന്ന യോഗ്യതാറൗണ്ടില്‍ പോര്‍ച്ചുഗലിനായി പത്തുഗോള്‍ നേടിയിരുന്നു. യൂറോകപ്പില്‍ മൂന്ന് പെനല്‍റ്റി ഗോളടിച്ച റൊണാള്‍ഡോയാണ് അക്കാര്യത്തിലും മുമ്പന്‍. 

 

19ാം വയസില്‍ 2004ലായിരുന്നു റൊണാള്‍ഡോ ആദ്യ യൂറോകപ്പിന് ബൂട്ടുകെട്ടിയത്. പിന്നീട് നാലാം യൂറോകപ്പിന് പോര്‍ച്ചുഗലിനെ യൂറോ ചാംപ്യന്മാരാക്കി. ഇക്കുറി യോഗ്യതാറൗണ്ടില്‍ ഒന്‍പതില്‍ ഒന്‍പതിലും ജയിച്ചാണ് പോര്‍ച്ചുഗല്‍ ജര്‍മനിയിലേക്ക് എത്തുന്നത്. സൗദി പ്രോലീഗില്‍ 41മല്‍സരങ്ങളില്‍ നിന്ന് 42ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ മികവ് ടീമിന് അനിവാര്യമെന്നാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു. ജൂണ്‍ 19ന് ചെക്ക് റിപ്പബ്ലികിെനതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യമല്‍സരം. ജോര്‍ജിയയും തുര്‍ക്കിയുമായാണ് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന്റെ മറ്റ് എതിരാളികള്‍. 

ENGLISH SUMMARY:

Ronaldo to play sixth consecutive Eurocup