sports-marriage

TOPICS COVERED

ഇന്ത്യൻ വോളിയിലെ മലയാളി സെൻസേഷൻ ഷോൺ ടി. ജോണും, ഇന്ത്യൻ ബാഡ്മിന്റന്‍ താരം സ്നേഹ ശാന്തിലാലും ഒന്നാകുന്നു. വോളി കോർട്ടിലും, ബാഡ്മിന്‍റൺ കോർട്ടിലും വ്യത്യസ്ത സ്മാഷുകളുടെ ഇടിമുഴക്കം തീർക്കുന്നവരാണ് ഇരുവരും.

 

ആൾക്കൂട്ടത്തിൽ നിന്ന് തെളിമയോടെ അവരവരുടെ കോർട്ടിലേയ്ക്ക് കയ്യൊപ്പു ചാർത്തി വന്നവരാണ് ഇരുവരും.

ഇന്ത്യൻ വോളിയിൽ കേരളത്തിൽ നിന്ന് ടോം ജോസഫിന് ശേഷം ആരെന്ന ചോദ്യത്തിനുത്തരമാണ് ഷോൺ. പത്തനംതിട്ട മേക്കൊഴുരിൽ നിന്ന് ഇന്ത്യൻ കോർട്ടിലേയ്ക്കെത്തിയ വോളി സെൻസേഷൻ. പാലക്കാട്ടുകാരിയാണ് സ്നേഹ. ഒന്നിച്ചുള്ള യാത്രയിലും കോർട്ടിനെ കൈവിടില്ല രണ്ടുപേരും. ചുരുങ്ങിയ കാലം കൊണ്ട് ബാഡ്മിന്‍റണിലും, വോളിബോളിലും രാജ്യാന്തര തലത്തിൽ മികവുകാട്ടിയവരാണ് ഇരുവരും.

ENGLISH SUMMARY:

Indian volley sensation Shon T John and Indian badminton player Sneha Shantilal are getting married