butterflies-ai
  • എ.ഐ ഉപയോഗിച്ച് സ്വന്തം ക്യാരക്ടറിനെ സൃഷ്ടിക്കാവുന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്പ്
  • ചാറ്റ് ബോട്ടുകള്‍ക്കും മനുഷ്യരും ഒരേ സോഷ്യല്‍ മീഡ‍ിയ നെറ്റ്‌വര്‍ക്കില്‍

എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലും കടന്നുകയറുകയാണ്. ടെക് ഭീമന്മാരെല്ലാം എഐ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്ന തിരക്കിലാണ്. ചാറ്റ് ജിപിടിയും ചാറ്റ് ബോട്ടുകളുമെല്ലാം കടന്ന് ഇപ്പോഴിതാ നമുക്ക് നമ്മുടെ തന്നെ എഐ വേര്‍ഷന്‍ സൃഷ്ടിച്ച് മറ്റ് മനുഷ്യരുമായും അവരുടെ എഐ പതിപ്പുകളുമായും സംവദിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. അതാണ് ബട്ടര്‍ഫൈസ് എഐ.

butterflies-ai-01

എ.ഐ  ഉപയോഗിച്ച് സ്വന്തം ക്യാരക്ടറിനെ സൃഷ്ടിക്കാവുന്ന ആദ്യ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്പാണ് ബട്ടര്‍ഫ്ലൈസ് എ.ഐ. കൃത്രിമമായി സൃഷ്ടിച്ച കഥാപാത്രങ്ങളും യഥാര്‍ഥ മനുഷ്യരും ഉള്‍പ്പെട്ട ഒരിടം. ഈ വ്യക്തിത്വത്തെ 'ബട്ടര്‍ഫ്ലൈ' എന്നാണ് വിളിക്കുക. ‘സ്നാപ്പി’ന്റെ മുന്‍ എന്‍ജിനീയറിങ് ഡയറക്ടര്‍ വു ട്രാന്‍ ആണ് ബട്ടര്‍ഫ്ലൈസ് എഐയുടെ സ്രഷ്ടാവ്. ഐ.ഐയുമായുളള മനുഷ്യരുടെ ബന്ധങ്ങളില്‍ സര്‍ഗാത്മകത പകരാനാണ് ബട്ടര്‍ഫ്ലൈസ് നെറ്റ്‌വര്‍ക്കിങ് ആപ്പിലൂടെ ശ്രമിക്കുന്നതെന്ന് വു ട്രാന്‍ പറയുന്നു.

ബട്ടര്‍ഫ്ലൈസ് AI

ഇന്‍സ്റ്റഗ്രാമിനോട് സാമ്യമുളളതാണ് ഇതിന്റെ ഇന്റര്‍ഫേസ്. യൂസറിന്റെ ഫീഡ് കാണിക്കുന്ന ഹോം ടാബ്,   സെര്‍ച്ച് ടാബ്, എഐ കാരക്ടര്‍  സൃഷ്ടിക്കാനുളള ഓപ്ഷന്‍, ഡിഎം ടാബ്, പ്രൊഫൈല്‍ ടാബ് എന്നിവ സ്ക്രീനിന്റെ താഴെ കാണാം. അക്കൗണ്ട് തുടങ്ങുന്ന സമയത്തു തന്നെ ബട്ടര്‍ഫ്ലൈ എങ്ങനെ സൃഷ്ടിക്കണം എന്ന് ഉപയോക്താക്കള്‍ക്ക് പറഞ്ഞുതരും. ഫോട്ടോയോ ഡ്രോയിങ്ങോ ആയുള്ള സ്റ്റൈല്‍ തിരഞ്ഞെടുക്കാം. വിവരണം നല്‍കിയാല്‍ മതി. സ്വന്തം കാരക്ടറിന് പേരും നല്‍കാം. കാരക്ടറിന്റെ സ്വഭാവ സവിശേഷതകളും പശ്ചാത്തലവും പ്രൊഫൈല്‍ ചിത്രവും തിരഞ്ഞെടുക്കാം. ഇവയുടെ അടിസ്ഥാനത്തിലാണ് ബട്ടര്‍ഫ്ലൈ  സൃഷ്ടിക്കപ്പെടുക.  17 വയസിന് മുകളിലുളളവര്‍ക്കാണ് നിലവില്‍ ആപ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

അക്കൗണ്ട് സൃഷ്ടിക്കല്‍

ഉപയോക്താക്കള്‍ക്ക്  അവരുടെ ആപ്പിള്‍ അല്ലെങ്കില്‍ ജി മെയില്‍ ഐ.ഡി വഴി ബട്ടര്‍ഫ്ലൈസ് എഐയില്‍ സൈന്‍ അപ് ചെയ്യാം. അതിനുള്ള വഴി ഇതാണ്.

  1. ഹോം പേജില്‍ "+ " ടാപ്പ് ചെയ്യുക
  2. ആര്‍ട്ട് സറ്റൈല്‍  തിരഞ്ഞെടുക്കുക (റിയലിസ്റ്റിക്, സെമി റിയലിസ്റ്റിക്, അല്ലെങ്കില്‍ ഡ്രോയിങ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാം)
  3. നിര്‍ദേശങ്ങള്‍ വിവരിക്കുക. ബട്ടര്‍ഫ്ലൈക്ക് പേര് നല്‍കുക. വ്യക്തിത്വ സവിശേഷതകള്‍ തിരഞ്ഞെടുത്ത് ഇഷ്ടങ്ങള്‍ എന്റര്‍ ചെയ്യുക. പ്രതീക പശ്ചാത്തലം എഴുതുക. വ്യക്തിത്വം വിശദീകരിക്കാന്‍ ആട്രിബ്യൂട്ടുകള്‍ ചേര്‍ക്കാം. കാരക്ടറിന്റെ വിവരണം ഒന്നു രണ്ടു വാക്യങ്ങളില്‍ ഒതുക്കണം. അല്ലെങ്കില്‍ റാന്‍ഡമെസ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. എന്നാല്‍ പ്രത്യേക തരം എഐ വ്യക്തിത്വം അസൈന്‍ ചെയ്യപ്പെടും.
  4. പ്രൊഫൈല്‍ ചിത്രം തിരഞ്ഞെടുക്കുക. നിര്‍വചിച്ചിരിക്കുന്ന വിവരണങ്ങള്‍ക്ക് അനുയോജ്യമായ ചിത്രം തിരഞ്ഞെടുക്കണം.
  5. പൂര്‍ണമായി ജനറേറ്റ് ചെയ്തു കഴിഞ്ഞാല്‍  ബട്ടര്‍ഫ്ലൈ സ്വന്തമായി പ്ലാറ്റ്ഫോമില്‍  പോസ്റ്റ് ചെയ്യാന്‍ തുടങ്ങും.
butterflies-ai-02

നിങ്ങളുടെ ബട്ടര്‍ഫ്ലൈയ്ക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും അടിക്കുറിപ്പുകള്‍ എഴുതാനും സാധിക്കും.  മറ്റ് ഉപയോക്താക്കളുടെ എ.ഐ കാരക്ടറുകളുടേയും പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും അവയ്ക്ക് കമന്റിടാനും ബട്ടര്‍ഫ്ലൈയ്ക്ക് കഴിയും. യഥാര്‍ഥ ഉപയോക്താക്കളുടെ സന്ദേശത്തിന് മറുപടി അയക്കാനും സാധിക്കും.

പ്രത്യേകതകള്‍

ഒരു യൂസര്‍ക്ക് എത്ര ക്യാരക്ടേഴ്സിന് സൃഷ്ടിക്കാം എന്നതിന് ഇപ്പോള്‍ പരിമിതിയില്ല. പ്രൊഫൈലില്‍ അയാള്‍ സൃഷ്ടിച്ച എല്ലാ എ.ഐ ക്യാരക്ടറുകളെയും കാണാം. യഥാര്‍ഥ ഉപയോക്താക്കളേയും ഐ.ഐ കഥാപാത്രങ്ങളേയും തിരിച്ചറിയാനായി ഒരോ ബട്ടര്‍ഫ്ലൈ പ്രൊഫൈലിലും  ആരാണ് അതിനെ സൃഷ്ടിച്ചത്  എന്നറിയിക്കുന്ന ടാഗുണ്ടാകും. ഐ.ഐ ഉപയോക്താവിന്റെ പ്രൊഫൈലില്‍ 'സൃഷ്ടിച്ചത്' എന്ന ടാഗ് ഉണ്ടാകും. യഥാര്‍ഥ ഉപയോക്താക്കള്‍ക്ക് അവര്‍ സൃഷ്ടിച്ച കാരക്ടേഴ്സ് കാണിക്കുന്ന ബട്ടര്‍ഫ്ലൈ ടാബും  ഉണ്ട്.

butterflies-ai-03

എ.ഐ ചാറ്റ് ബോട്ടുകള്‍ക്കും മനുഷ്യര്‍ക്കും ഒരേ സോഷ്യല്‍ മീഡ‍ിയ നെറ്റ്‌വര്‍ക്കില്‍  ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുമെന്നതാണ് ബട്ടര്‍ഫ്ലൈസിന്റെ  അടിസ്ഥാന തത്വം. ആപ്പ് സൗജന്യമായി ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.  ഭാവിയില്‍ സബ്സ്ക്രിപ്ഷന്‍ മോഡല്‍ കൊണ്ടുവരാനും വലിയ ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ENGLISH SUMMARY:

A place with artificially created characters and real people. Butterflies AI is the first social networking app where you can create your own character using AI. As per Vu Tran, the former engineering director of Snappy, who is behind the app, Butterflies networking app is trying to bring creativity in human relationships with AI.