ai-dress

source-instagram-shebuildsrobots

ലോകത്തിലെ ആദ്യ 'എഐ വസ്ത്രം' നിര്‍മിച്ച് ഗൂഗിളിലെ എന്‍ജിനീയറായ  ക്രിസ്റ്റീന ഏണസ്റ്റ്. ഷീ ബില്‍ഡ് റോബോട്ട്സ് എന്ന ഇന്സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച എ ഐ വസ്ത്രത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. റോബോട്ടിക് മെഡുസ ഡ്രെസ് എന്നാണ് താന്‍ നിര്‍‌മിച്ച വസ്ത്രത്തിന് ക്രിസ്റ്റീന ഏണസ്റ്റ് പേര് നല്‍കിയിരിക്കുന്നത്. 

കറുത്ത വസ്ത്രത്തില്‍ നിറയെ റോബോട്ടിക് പാമ്പുകളെ ഉള്‍പ്പെടുത്തിയാണ് എഐ വസ്ത്രം നിര്‍മിച്ചിരിക്കുന്നത്.വസ്ത്രം അണിഞ്ഞിരിക്കുന്നയാളെ  നോക്കുന്ന വ്യക്തിയുടെ നേർക്ക് പാമ്പിൻ്റെ തല ചലിക്കും. എ ഐ  ഉപയോഗിച്ച് ഫെയ്സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്.

കറുത്ത വസ്ത്രത്തിൽ നിരവധി റോബോട്ടിക് പാമ്പുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന പാമ്പാണ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ  പ്രവര്‍ത്തിക്കുന്നത്. 

വസ്ത്രം നിര്‍മിക്കുന്നതിന്‍റെ ഓരോ ഘട്ടവും ക്രിസ്റ്റീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വസ്ത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് സൈബറിടത്തില്‍ നിന്ന് ലഭിക്കുന്നത്. ക്രിസ്റ്റീനയുടെ പരീക്ഷണത്തെ അഭിനന്ദിക്കുകയും ഭാവിയില്‍ കൂടുതല്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ സാധിക്കട്ടെയെന്നും ഒരുകൂട്ടര്‍ ആശംസിക്കുമ്പോള്‍, എ ഐ ഇങ്ങനെയല്ല ഉപയോഗപ്പെടുത്തേണ്ടതെന്ന വിമര്‍ശനവും ഒരു കോണില്‍ നിന്ന് ഉയരുന്നുണ്ട്.

ENGLISH SUMMARY:

Google engineer goes viral for creating 'world's first AI dress' featuring robotic snakes