നല്ല നടപ്പറിയാമോ ? എന്നാൽ മണിക്കൂറിൽ 2000 രൂപ നിങ്ങളുടെ പോക്കറ്റിലിരിക്കും. പണി എന്താണെന്നാണോ ഇലോൺ മസ്കിന്റെ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ടുകളെ നടത്തം പരിശീലിപ്പിക്കൽ. ടെസ്ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കാനാണ് ആളുകളെ തേടുന്നത്. കഴിഞ്ഞ വർഷം ഇതിനായി ഏതാണ്ട് അൻപതോളം പേരെ ഡേറ്റാ ഓപ്പറേറ്റർ തസ്തികയിൽ നിയമിച്ചു
അപേക്ഷകർക്ക് 5'7" അടിക്കും 5'11" അടിക്കും ഇടയിൽ ഉയരം വേണം. ശരീര ചലനം പകർത്താൻ കഴിവുള്ള വി.ആർ ഹെഡ്സെറ്റുകളും മോഷൻ ക്യാപ്ചർ സ്യൂട്ടുകളും ധരിക്കേണ്ടിവരും. ഇത് ധരിച്ച് ഏഴ് മണിക്കൂറോ അതിൽ കൂടുതലോ നേരം ജോലി ചെയ്യാനും തയ്യാറായിരിക്കണം. ഭാരം എടുക്കുന്നത് ഉൾപ്പടെ പല ജോലികളും ചെയ്യേണ്ടി വരും . 2000 ചുമ്മാ നടന്നാൽ കിട്ടില്ലെന്ന് സാരം.
മണിക്കൂറിന് $25.25 (₹2,120) നും $48 (₹4,028) നും ഇടയിലാണ് പ്രതിഫലം. ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ കുറഞ്ഞത് 175 ഡോളര്‍ (14190 രൂപ) സമ്പാദിക്കാം.കൂടാതെ ബോണസുകളും ഓഹരികള്‍ പോലെ അധിക ആനുകൂല്യങ്ങളും ലഭിക്കും.
8.5 മണിക്കൂർ ദൈർഘ്യമുള്ള മൂന്ന് ഷിഫ്റ്റുകളാണുള്ളത്. ഷിഫ്റ്റ് സമയങ്ങൾ 8:00AM-4:30PM, 4:00PM-12:30AM, 12:00AM-8:30AM എന്നിങ്ങനെ ആണ്.