എ.ഐ ഉപയോഗിച്ച് തന്‍റെ ചിത്രം മോര്‍ഫ് ചെയ്തെന്ന പരാതിയുമായി മുന്‍ ഗൂഗിള്‍ ടെക്കി.യു ട്യൂബ്, ഫെയ്സ്ബുക്ക്,ഗൂഗിള്‍മാപ്പ് എന്നിവയിലെ മുന്‍ ജീവനക്കാരിയായ എലിസബത്ത് ലറാക്കിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ലറാക്കി പങ്കെടുക്കുന്ന ഒരു എ.ഐ സമ്മേളനത്തിന്‍റെ പോസ്റ്റിലാണ് മോര്‍ഫിംങ് നടന്നത്.പോസ്റ്ററില്‍ താന്‍ നല്‍കിയ ചിത്രത്തിന് പകരം എ.ഐ ഉപയോഗിച്ച് കൃതൃമത്വം വരുത്തിയ ചിത്രം ഉപയോഗിച്ചു എന്നാണ് ലറാക്കിന്‍റെ പരാതി.
താന്‍ നല്‍കിയ ചിത്രത്തിലേക്കാള്‍ ബട്ടനുകള്‍ പോസ്റ്ററിലുള്ള ചിത്രത്തിലുണ്ട്.ഉള്‍വസ്ത്രത്തിന്‍റെ ഭാഗം പുറത്തുകാണത്തക്ക തരത്തില്‍ കൂടുതല്‍ ബട്ടനുകള്‍ അഴിച്ചിട്ട തരത്തിലായിരുന്നു പോസ്റ്ററിലെ ചിത്രം.കൂടാതെ ആദ്യത്തെ ചിത്രത്തിലുണ്ടായിരുന്ന പോക്കറ്റ് എ.ഐ ഉപയോഗിച്ച് മായ്ച്ചു കളഞ്ഞ തരത്തിലായിരുന്നു പുതിയ ചിത്രം.
പോസ്റ്റര്‍ കണ്ടപ്പോഴാണ് ഉൾവസ്ത്രം എഡിറ്റുചെയ്ത് ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ലറാക്കി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പിന്നാലെ പോസ്റ്റര്‍ പിന്‍വലിച്ച സംഘാടകര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി.
'ഈവര്‍ഷമവസാനം യു.എക്‌സ്.+ എ.ഐ. പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. സമ്മേളനത്തിനായി ഇറക്കിയ പോസ്റ്ററിലെ എന്റെ ചിത്രം കണ്ട് എന്തോ പ്രശ്നമുള്ളതായി തോന്നി.ചിത്രത്തില്‍ തന്‍റെ ഉള്‍വസ്ത്രം കാണുന്നുണ്ടോയിരുന്നോ?ഞാനത് ശ്രദ്ധിച്ചില്ലല്ലോ?ഞാനെന്‍റെ ഒറിജിനല്‍ ഫോട്ടോ വീണ്ടും പരിശോധിച്ചു.എന്നാല്‍ ആ ഫോട്ടായില്‍ ഉള്‍വസത്രം ഉണ്ടായിരുന്നില്ല.എന്റെ അനിഷ്ടം അറിയിച്ചുകൊണ്ട് ആ രണ്ട് ചിത്രങ്ങള്‍ ഞാനിവിടെ കാണിക്കുന്നു. എന്റെ ബ്ലൗസിന്റെ ബട്ടണുകള്‍ അഴിച്ചിടുകയും അകത്ത് ഉള്‍വസ്ത്രത്തിന്‍റെ സൂചന നല്‍കത്തക്ക തരത്തില്‍ എഡിറ്റിങ് നടത്തിയിരിക്കുന്നു. ഞാന്‍ ഉടന്‍ സംഘാടകര്‍ക്ക് മെയിലയച്ചു.അവര്‍ ഉടന്‍ ക്ഷമാപണം നടത്തി പരിശോധന നടത്തി.
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സ്ത്രീയില്‍നിന്നാണ് ഈ അമളി പറ്റിയതെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. പോസ്റ്ററില്‍ ചിത്രം ചേര്‍ക്കുന്നതിനിടെ എ.ഐ. ഇമേജ് ടൂള്‍ ഉപയോഗിച്ചപ്പോള്‍ സംഭവിച്ച അമളിയാണെന്നാണ് അവര്‍ നല്‍കിയ മറുപടി' -എലിസബത്ത് ലറാക്കി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
പോസ്റ്ററില്‍ ചിത്രം കൂടുതല്‍ വെര്‍ട്ടിക്കലായി വെക്കാനായി ഫോട്ടോയുടെ നീളം വര്‍ധിപ്പിക്കണമായിരുന്നു.അതിനു വേണ്ടി എ.ഐ സാങ്കേതിക വിദ്യഉപയോഗിച്ചിരുന്നുവെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. അതോടെ അഴിച്ചിട്ട ബട്ടണുകളുടെ എണ്ണം കൂടി. എ.ഐ. സംവിധാനമുപയോഗിച്ച് ചെയ്തതായതിനാല്‍, തത്ഫലമായി ഉള്‍വസ്ത്രത്തിന്‍റെ ഭാഗം കാണിക്കുകയും ചെയ്തുവെന്നും വിശദീകരണത്തില്‍ പറയുന്നു.