ഇൻസ്റ്റ​ഗ്രാമിൽ നമുക്കുള്ളതെല്ലാം ജനുവിൻ ഫോളോവേഴ്സ് ആണോ ? ഉറപ്പായും അല്ല..  ഒരുപാട് സ്പാം അക്കൗണ്ടുകൾ നമ്മുടെ ഫോളോവേഴ്സ് ലിസ്റ്റിൽ കടന്നുകൂടുന്നുണ്ട്. അത്തരം നുഴഞ്ഞുകയറ്റക്കാരെ എങ്ങനെ കളയാമെന്നാണോ ? പറഞ്ഞുതരാം..  

ഇൻസ്റ്റ​ഗ്രാം സേഫാക്കി വെക്കാനായി അക്കൗണ്ട് എടുത്ത് മുകളിലെ 3 ഡോട്ട്സിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് ഓപ്പൺ ചെയ്യുക. 

താഴേക്ക് സ്ക്രോൾ ചെയ്താൽ ഫോളോ & ഇൻവൈറ്റ് ഫ്രണ്ട്സ് എന്ന ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്ത ശേഷം ഫ്ലാ​ഗ് ഫോർ റിവ്യൂ എന്ന ഓപ്ഷൻ ഓണാക്കി വെക്കുക. 

അതിനു ശേഷം അക്കൗണ്ടിലെ ഫോളോവേഴ്സ് ലിസ്റ്റിലേക്ക് പോയാൽ അവിടെ ഫ്ലാ​ഗ് ഫോർ റിവ്യൂ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ടാപ്പ് ചെയ്താൽ ഇൻസ്റ്റയിലെ സ്പാം ഫോളോവേഴ്സിന്റെ ലിസ്റ്റ് കാണാൻ സാധിക്കും. ഈ കാണുന്ന റിമൂവ് ഓൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് സ്പാം ഫോളോവേഴ്സിനെയൊക്കെ റിമൂവ് ചെയ്യാം. ഇനി നിങ്ങളുടെ ജെനുവിൻ ഫോളോവേഴ്സിന് ഈ റീൽ ഷെയർ ചെയ്യൂ അവരും സ്പാം ഫോളോവേഴ്സിനെ കളയട്ടെ... 

ENGLISH SUMMARY:

many spam accounts on Instagram