Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

നമ്മുടെ മരണശേഷവും നമ്മുടെ ഫോണ്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ ? ഉറപ്പായും കഴിയും.. അങ്ങനെയൊരു കിടിലന്‍ ഫീച്ചര്‍ ഐഫോണിലുണ്ട്. അതാണ് ലെഗസി കോണ്ടാക്ട്. ഈയൊരു ഫീച്ചര്‍ എനബിള്‍ ചെയ്യുന്നതുവഴി നമ്മള്‍ മരിച്ചാലും ഫോണിലെ ഫോട്ടോയും ഡേറ്റയും ഫ്രണ്ട്സിനോ ബന്ധുക്കള്‍ക്കോ ആക്സസ് ചെയ്യാന്‍ പറ്റും. 

അതിനായി ഐഫോണ്‍ സെറ്റിങ്സിലെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. സൈന്‍ ഇന്‍ ആന്‍ഡ് സെക്യൂരിറ്റി ഓപ്ഷന്‍ എടുക്കുക. താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ലെഗസി കോണ്ടാക്ട് എന്ന ഒപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് ലെഗസി കോണ്ടാക്ട് എന്ന വിന്‍ഡോ ഓപ്പണാകും. 

അതില്‍ ടാപ്പ് ചെയ്ത് ഫ്രണ്ടിനെയോ കുടുംബാംഗങ്ങളെയോ ആഡ് ചെയ്യാം.  iOS 15.2-ലും അതിനുശേഷമുള്ള  iOS വേർഷനുകളിലും നിങ്ങളുടെ ആപ്പിൾ ഐഡിയില്‍ ലെഗസി കോൺടാക്റ്റ് ചേർക്കാൻ കഴിയും. മരണശേഷം, നിങ്ങളുടെ ലെഗസി കോൺടാക്റ്റിന് Apple-ലേക്ക് ഒരു ആക്‌സസ് റിക്വസ്റ്റ് ഫയൽ ചെയ്യാം. 

ഇതിനായി ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ലെഗസി കോണ്ടാക്ട് ക്രിയേറ്റ് ചെയ്ത സമയത്തെ ആക്സസ് കീ എന്നിവ ആവശ്യമാണ്. ആപ്പിള്‍ റിക്വസ്റ്റ് റിവ്യൂ ചെയ്ത് അപ്രൂവ് ചെയ്ത് ലെഗസി കോണ്ടാക്ടിന് സ്പെഷ്യല്‍ ആപ്പിള്‍ ഐഡി നല്‍കും. അപ്രൂവലിന് ശേഷം മൂന്നുവര്‍ഷം വരെ ലെഗസി കോണ്ടാക്ടിന് ഡേറ്റ ആക്സസ് ചെയ്യാന്‍ കഴിയും. അതിനുശേഷം ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും. 

ENGLISH SUMMARY:

Can someone else use our phone after death? iPhone users Enable legacy contact feature on your phone