applediwali-JPG

ഐഫോണ്‍ വാങ്ങുമ്പോള്‍ ഇയര്‍ ബഡ്സ് ഫ്രീ കിട്ടുമോ? കിട്ടും ദീപാവലിക്ക് കിടിലന്‍ ഓഫറുകളുമായെത്തിയിരിക്കുകയാണ് ആപ്പിള്‍.  ഐഫോണ്‍ 15, 15 പ്ലസ് തുടങ്ങിയ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 6900 രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബീറ്റ്‌സ് സോളോ ബഡ്‌സ് സൗജന്യമായി ലഭിക്കും. ഡിസൈനര്‍ ആഖിബ് വാനി ഡിസൈന്‍ ചെയ്ത പ്രത്യേക പാക്കേജിങ്ങോടുകൂടിയ ഇയര്‍ബഡുകളാണ് ലഭിക്കുക.

ഈ ഓഫര്‍ 2024 ഒക്ടോബര്‍ 4 വരെ മാത്രമേ ലഭിക്കുകയുള്ളൂ.സൗജന്യ ഇയർബഡ്‌സിന് പുറമേ, ഉപഭോക്താക്കൾക്ക് ഐഫോൺ, ലാപ്‌ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളിൽ ആകർഷകമായ ഓഫറുകള്‍ ലഭ്യമാണ്.

ഗണ്യമായ വിലക്കുറവുകൾക്കൊപ്പം, ഉപഭോക്താക്കൾക്ക് ആപ്പിള്‍ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറുകളും നികുതിചെലവില്ലാത്ത ഇ.എം.ഐ ഓപ്ഷനുകളും നൽകുന്നു,  ആപ്പിള്‍ ഉപകരണങ്ങൾ വാങ്ങാൻ മികച്ച സമയമിതാണെന്നാണ് കമ്പനിയുടെ വാദം. 

 പ്രമോഷനുകളുടെ ഭാഗമായി അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയുടെ പേയ്‌മെന്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ, ചില പേമന്‍റുകളില്‍ 10,000 രൂപ വരെ തൽക്ഷണ ക്യാഷ്‌ബാക്ക് ലഭിക്കും. ഈ ക്യാഷ്‌ബാക്ക് ഓഫർ ഐഫോൺ എസ്‌.ഇ, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 16 സീരീസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ആപ്പിൾ ഉത്പന്നങ്ങളിൽ ബാധകമാണ്.ഉപഭോക്താക്കൾക്ക് 12 മാസത്തെ നികുതിചെലവില്ലാത്ത ഇ.എം.ഐ ഓപ്ഷനുകളും ഉപയോഗിക്കാൻ കഴിയും

 ആർക്ക്റ്റിക് പർപ്പിൾ, മാറ്റ് ബ്ലാക്ക്, സ്റ്റോം ഗ്രേ, ട്രാൻസ്പറന്റ് റെഡ്എന്നീ മോഡലുകളിലുള്ള ഇയര്‍ബഡ്സുകളാണ്  ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്കൊപ്പം സൗജന്യമായി ലഭിക്കുക.

ഓഫറുകൾ ഐഫോണുകളില്‍ മാത്രം ഒതുങ്ങുന്നില്ല. മാക്‌ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയിൽ വിലക്കുറവുകൾ ലഭ്യമാണ്. M3 ചിപ്പുള്ള 13 ഇഞ്ച്, 15 ഇഞ്ച് മാക്‌ബുക്ക് എയർ, M2 ചിപ്പുള്ള 13 ഇഞ്ച് മാക്‌ബുക്ക് എയർ, 14 ഇഞ്ച്, 16 ഇഞ്ച് മാക്‌ബുക്ക് പ്രോ എന്നിവയിലും ഡീലുകൾ ലഭ്യമാണ്. ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടിംഗിൽ താല്പര്യമുള്ളവർക്ക് 24-ഇഞ്ച് ഐമാക്, മാക് സ്റ്റുഡിയോ എന്നിവയും പ്രമോഷണൽ കാലയളവിൽ ഉൾപ്പെടുന്നു.

ENGLISH SUMMARY:

apple diwali offer revealed free earbuds with iphone 15 up to rs 10000 cashback