ഇയര്‍ബഡുകളുടെ ഭാവി എങ്ങനെയാകും എന്ന ചോദ്യത്തിന് ലൈവ് ബീം 3 എന്ന മോഡലിലൂടെ ഉത്തരം നല്‍കിയിരിക്കുകയാണ് ജെ ബി എല്‍. മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ പ്രിയപ്പെട്ട ഉത്പന്നമായിരുന്ന ഇയര്‍ബഡുകളില്‍ ടച്ച് സ്ക്രീന്‍ കൂടി ഉള്‍പ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.
1.45 ഇഞ്ച് ടച്ച് സ്‌ക്രീൻ ഉള്ള സ്മാർട്ട് ചാർജിങ് കെയ്‌സാണ് ലൈവ് ബീം 3യുടെ പ്രധാന സവിശേഷത. ഫോണിന്‍റെ സഹായമില്ലാതെ തന്നെ ഈ സ്ക്രീനിലൂടെ ബഡ്സിനെ നിയന്ത്രിക്കാം. വോളിയം നിയന്ത്രിക്കാനും ഫോണ്‍ കോളുകള്‍ സ്വീകരിക്കാനും മെസേജുകള്‍ കാണാനും ഈ സ്ക്രീന്‍ സഹായിക്കും. ഇക്വലൈസര്‍ സേറ്റിങ്സുകള്‍ മാറ്റുക, നോയ്സ് ക്യാന്‍സലേഷന്‍ ആക്ടിവേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഈ സക്രീന്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും. ഇയര്‍ബഡുകളിലും ഇത്രയധികം ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ജെബിഎല്‍.
ആറ് മൈക്രോഫോണുകള്‍ ഉള്‍പ്പെടുത്തി ആക്ടീവ് നോയ്സ് ക്യാന്‍സലേഷന്‍, ജെബിഎല്‍ സ്പെഷല്‍ സറൗണ്ട്, ഹൈ റൈസ് ഓഡിയോ പ്ലേബാക്ക്, സ്‌മാർട്ട് ആംബിയൻ്റ് സൗണ്ട് മോഡ് എന്നിങ്ങനെ മികച്ച ശ്രവ്യ അനുഭവം ലഭിക്കുന്നതരത്തിലുള്ള നിരവധി ഫീച്ചറുകളും ബഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊടി വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന IP55 റേറ്റിങ്ങും ലൈവ് ബീമിനുണ്ട്.
വയര്‍ലെസ് ചാര്‍ജിങ് സംവിധാനവും ലൈവ് ബീം 3യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ANC ഓഫിൽ 12 മണിക്കൂർ വരെയും, ANC ഓണായിരിക്കുമ്പോൾ 10 മണിക്കൂർ വരെയും 9 മണിക്കൂർ വരെയും, ട്രൂ അഡാപ്റ്റീവ് ANC ഓണാക്കിയാൽ യഥാക്രമം 12 മണിക്കൂർ വരെയും പ്രവര്‍ത്തിക്കുമെന്ന് ജെബിഎല്‍ അവകാശപ്പെടുന്നു. 24,999 രൂപയാണ് ഇന്ത്യയിലെ ലൈവ് ബീം 3യുടെ വില. ബ്ലാക്ക്, ബ്ലൂ, സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആമസോണിന് പുറമേ, ജെബിഎൽ ഇന്ത്യ, ഹർമാൻ ഓഡിയോ വെബ്‌സൈറ്റുകളിലൂടെയിം ലൈവ് ബീം സ്വന്തമാക്കാം.