iphone

TOPICS COVERED

ഐഫോണുകൾ, ഐപാഡുകൾ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ വിവിധ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം. ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ( സിഇആർടി-ഇൻ ) വ്യക്തമാക്കി. 

ആപ്പിൾ ഉൽപ്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും  ഉപയോക്താക്കളുടെ ഡേറ്റ ചോരാനുള്ള സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 2ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സിഇആർടി പറയുന്നു. 

ആപ്പിള്‍ സോഫ്റ്റ്​വെയറുകളായ ഐ ഒ എസ് . ഐപാഡ്  ഒ എസ്, മാക് ഒ എസ്, വാച്ച് ഒ എസ്, സഫാരി വെര്‍ഷന്‍ എന്നിവയിലെ വേര്‍ഷനുകള്‍ക്ക് പ്രശ്നമുള്ളതായി സിഇആര്‍ടി റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്‍ഡേറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലും  ഐ ഫോണില്‍ ഇത്തരത്തില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് സിഇആർടി ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ പ്രശ്നം സംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഉപയോക്താക്കള്‍ക്കായി പുതിയ സോഫ്റ്റ്​വെയര്‍ അപ്ഡേറ്റ് ആപ്പിള്‍ ലഭ്യമാക്കിയത്.  

ENGLISH SUMMARY:

Centre issues severe warning for iPhone users, flags 'multiple vulnerabilities' in Apple products