Untitled design - 1

TOPICS COVERED

 പുതുവര്‍ഷമല്ലേ ഒരു സമ്മാനമായാലോയെന്ന് ആപ്പിള്‍ കമ്പനി.ആപ്പിളിന്‍റെ സ്ട്രീമിങ് സര്‍വീസായ ആപ്പിള്‍ ടി.വി ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ആപ്പിള്‍ ടി.വിയില്‍ സ്ട്രീം ചെയ്യുന്ന എല്ലാ ടി.വി ഷോകളും സിനിമകളും ഇതേ സമയം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ആസ്വദിക്കുവാന്‍ സാധിക്കും. 'സീ ഫോര്‍ യുവേഴ്സെല്‍ഫ്' എന്ന് പേരിട്ട ക്യാംപയിനിലൂടെയാണ് ആപ്പിള്‍ ഇക്കാര്യം അറിയിച്ചത്.ജനുവരി മൂന്ന് മുതല്‍ അഞ്ച് വരെ മൂന്ന് ദിവത്തേക്കാണ് ആപ്പിള്‍ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ടി.വി ആപ്പ്  ഐ ഫോണിലോ, ഐ പാഡിലോ ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പിള്‍ ഐഡി കൊടുത്ത് ലോഗിന്‍ ചെയ്യുക വഴി ഈ സേവനം ലഭ്യമാകും.ആപ്പിള്‍ ഡിവൈസ് ഇല്ലാത്തവര്‍ക്കും വെബ് ബ്രൗസറുകള്‍ വഴി ആപ്പിള്‍ ടി.വി പ്ലസ് ഉപയോഗിക്കാന്‍ സാധിക്കും.ആപ്പിള്‍ ടി.വി ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ടി.വിയിലും മറ്റ് ടി.വി പ്ലാറ്റ് ഫോമുകളിലും ലഭ്യമാണ്. ആപ്പിള്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ടി.വി പ്ലസ് സബ്സ്ക്രിപ്ഷനില്ലാതെയും ടി.വി ഷോകളും സീരീസും ആസ്വദിക്കാം.

ആപ്പിളിന്‍റെ സൗജന്യസേവനം സ്ട്രീമിങ് പ്ലാറ്റ് ഫോമുകള്‍ക്കിടയില്‍ പുതിയ അടവൊന്നുമല്ല. ഇതിനുമുന്‍പ് പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്സും ഒന്നിലധികം തവണ സബ്സ്ക്രൈബ് ചെയ്യാത്തവര്‍ക്കും തങ്ങളുടെ പ്ലാറ്റ്ഫോം ആസ്വദിക്കാന്‍ അവസരം നല്‍കിയിരുന്നു. രണ്ടുദിവസത്തെ സൗജന്യ ഉപയോഗത്തിനുശേഷം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആപ്പിളിന്‍റെ പ്രതീക്ഷ. അതിനാണ് ഈ പെടാപ്പാടെല്ലാം. ഇന്ത്യയില്‍ 99 രൂപയാണ് ആപ്പിള്‍ ടി.വി പ്ലസ് ഉപയോഗിക്കാന്‍ ഒരു മാസം നല്‍കേണ്ടത്. അമേരിക്കയിലത് 9.99 ഡോളറാണ്.എന്നാല്‍ രണ്ട് ദിവസത്തെ സൗജന്യ ഉപയോഗത്തിന് പേയ്മെന്‍റ് വിവരങ്ങള്‍ ചോദിക്കാത്തതിനാല്‍ ആരും ആപ്പിള്‍ ടി.വി സബ്സ്ക്രൈബ് ചെയ്യണമെന്നില്ല. ഭൂരിഭാഗം പേരും ആപ്പിള്‍ ടി.വി ഉപേക്ഷിച്ച് പോവാനാണ് സാധ്യത.

ആപ്പിളിന്‍റെ ഈ ന്യൂഇയര്‍ ഗിഫ്റ്റിന് ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. 'ഒരു നിമിഷം എല്ലാ തിരക്കുകളില്‍ നിന്നും അകന്നുനിന്ന് ചെറിയ സന്തോഷങ്ങൾ ആസ്വദിക്കുകയും മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു കഥ കണ്ടെത്തുകയും ചെയ്യൂ. ദൈവത്തിന്റെ കൃപ ഓരോ നിമിഷത്തിലും ഉണ്ട് ' ഒരു ഉപഭോക്താവ് സമൂഹ മാധ്യമത്തില്‍ കുറിച്ചതിങ്ങനെയാണ്.'മറ്റൊരു ഫ്രീ ട്രയല്‍ ആരംഭിച്ച് കാന്‍സല്‍ ചെയ്യാന്‍ മറന്നുപോകാത സ്ലോ ഹോഴ്സ് ആസ്വദിക്കാന്‍ അവസരം കിട്ടി' മറ്റൊരാള്‍ സ്ലോ ഹോഴ്സ് സീരീസിന്‍റെ ഹൈപ്പിനെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു.

ENGLISH SUMMARY:

apple tv plus to offer free streaming for two days