സാംസങ് അടുത്തിടെ പുറത്തിറക്കിയ എ55, എ35 എന്നീ രണ്ട് മിഡ് റേഞ്ച് സ്മാര്‍ട് ഫോണുകള്‍ വിപണിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് വിവോയുടെ വി30, വി30 പ്രോ മോഡലുകള്‍ക്കാണ്. വിലയുടെ കാര്യത്തിലും രണ്ടു ഫോണുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. സാസംങ് എ55 ന്‍റെ വില 39,999 രൂപയില്‍ ആരംഭിച്ച് 45,999 രൂപ വരെ നീളുമ്പോള്‍ വിവോ വി30 പ്രോയുടെ വില 41,999 രൂപയിൽ ആരംഭിച്ച് 45,999 രൂപയില്‍ അവസാനിക്കുന്നു.
ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ, എക്‌സിനോസ് ചിപ്‌സെറ്റ്, 50 എംപി ക്യാമറ എന്നിവയാണ് സാംസങ്ങിന്‍റെ പ്രധാന സവിശേഷതകള്‍. കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, മികച്ച ക്യാമറ, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് വിവോയുടെ ഹൈലൈറ്റ്.
സാംസങ് എ55
ഡിസ്പ്ലേ - 6.6-ഇഞ്ച് FHD+ (1080x2340), 120Hz, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+
പ്രോസസ്സർ - എക്സിനോസ് 1480
റാം – 12 ജിബി വരെ
സ്റ്റോറേജ് – 28GB അല്ലെങ്കിൽ 256GB (1TB വരെ വര്‍ധിപ്പിക്കാം)
ഓപ്പറേറ്റിംഗ് സിസ്റ്റം – വൺ യുഐ 6.1 ഉള്ള ആൻഡ്രോയിഡ് 14
ഉയർന്ന പീക്ക് ബ്രൈറ്റ്നെസുള്ള വലിയ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ്ങില്‍ നിന്ന് വിവോ വി30 പ്രോയ്ക്കുള്ള വ്യത്യാസം. ഉയർന്ന ബേസ് സ്റ്റോറേജ് ഓപ്ഷന്‍ (256 ജിബി), താരതമ്യേന ശക്തമായ പ്രോസസര്‍, ടെലിഫോട്ടോ ലെൻസ്, 80W ചാർജിങ് എന്നിവയും വിവോ വി 30 പ്രോയുടെ കരുത്ത് കൂട്ടുന്നു.