poco

TOPICS COVERED

ഗെയിമിങ്ങ് ഉള്‍പ്പെടെയുള്ള വലിയ ടാസ്കുകള്‍ ഒന്നുമില്ലാത്ത സാധാരണക്കാര്‍ക്ക് ദൈനംദിന ആവശ്യത്തിന് പറ്റിയ ഫോണുകള്‍ തേടി നടക്കുന്നവരാണോ നിങ്ങള്‍? അമ്മയ്ക്കോ അച്ഛനോ കൊടുക്കാന്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ തേടി നടക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. 

കൂടുതല്‍ നേരം ചാര്‍ജ് നില്‍ക്കുന്ന 10000 രൂപയില്‍ താഴെ വിലയുള്ള നിരവധി ഫോണുകളാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 50 എംപി ക്യാമറയോടെ മികച്ച വില്‍പനയുള്ള വിവോ T3 lite 9499 രൂപയ്ക്ക് സ്വന്തമാക്കാം.വിവോ T3 lite

സാംസങ് A14 5G, റിയല്‍മി C63 5G എന്നീ മോഡലുകള്‍ 9999 രൂപയ്ക്ക് ലഭിക്കും. ഇവയ്ക്ക് പുറമേ ഇന്‍ഫിനിക്സ് ഹോട്ട് 50 8,499 രൂപയ്ക്കും പോക്കോ എം6 5ജി 7499 രൂപയ്ക്കും ബിഗ് ബില്യണ്‍ ഡെയ്സില്‍ ലഭിക്കും. സാംസങ് A14 5G

ഈ 5ജി മോഡലുകള്‍ക്ക് പുറമേ 7000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 4ജി ഫോണുകളും ഓഫര്‍ വിലയ്ക്ക് സ്വന്തമാക്കാം. റെഡ്മി 13C, 6999 രൂപയ്ക്കും പോക്കോ C65 6799 രൂപയ്ക്കും ഇന്ന് രാത്രിമുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭിക്കും. പോക്കോ എം6 5ജി

ഫ്ലിപ്കാര്‍ട്ട് പ്ലസ് വരിക്കാർക്ക് സെപ്റ്റംബർ 26 നും മറ്റുള്ളവർക്ക് ഒരു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 27നും ഈ വിലക്കുറവില്‍ ഫോണ്‍ വാങ്ങാം. 

ENGLISH SUMMARY:

5G Smart Phones Below 10000 Rupees