whatsapp-locked-71-lakh-accounts

പ്രതീകാത്മക ചിത്രം

ഏപ്രില്‍ മാസത്തില്‍ 71 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ച് വാട്സാപ്പ്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു വാട്സാപ്പ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ അക്കൗണ്ടുകളാണ് പൂട്ടിച്ചത്. വാട്സാപ്പിന്‍റെ ദുരുപയോഗം തടയുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

71 ലക്ഷം അക്കൗണ്ടുകളില്‍ 13 ലക്ഷത്തിലേറെ അക്കൗണ്ടുകൾ വിലക്കിയത് ഉപയോക്താക്കളിൽനിന്നു പരാതി ലഭിക്കുന്നതിനു മുൻപാണ്.

മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും. നിയമലംഘനം തുടർന്നാൽ കൂടുതൽ അക്കൗണ്ടുകൾ പൂട്ടാൻ മടിക്കില്ലെന്നും വാട്സാപ് താക്കീത് നല്‍കി.

അക്കൗണ്ട് പിന്തുണ, നിരോധന അപ്പീലുകൾ, ഉൽപ്പന്ന പിന്തുണ, സുരക്ഷാ ആശങ്കകൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ 2024 ഏപ്രിലിൽ വാട്സാപ്പിന് 10,554 ഉപയോക്തൃ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആറ് അക്കൗണ്ടുകള്‍ക്ക് മേല്‍ മാത്രമാണ് നടപടിയെടുത്തത്.ഇത് അക്കൗണ്ട് പ്രവർത്തനത്തിനുള്ള കർശനമായ മാനദണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Whatsapp suspend 71 lakh accounts