ഇന്‍ഫിനിക്സ് നോട്ട് 40 -5ജി സ്മാര്‍ട്ട്ഫോണ്‍ ജൂണ്‍ 21 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ആദ്യം കമ്പനി ഇന്‍ഫിനിക്സ് നോട്ട് 40 പ്രോയും നോട്ട് 40 പ്രോ പ്ലസും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മോഡലും എത്തുന്നത്.
ഇൻഫിനിക്‌സ് നോട്ട് 40 -5ജിയില്‍ 120 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണുള്ളത്. കമ്പനി പുറത്തുവിട്ടിട്ടുള്ള ചിത്രങ്ങള്‍ പ്രകാരം പഞ്ച്ഹോള്‍ ക്യാമറയും ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമാണുള്ളത്. വയര്‍ലൈസ് ചാര്‍ജിങ്ങാണ് മറ്റൊരു പ്രത്യേകത.
പ്രതീക്ഷിക്കാവുന്ന ഫീച്ചേഴ്സ് ഇങ്ങന
ഫിലിപ്പീന്‍സില്‍ നിലവില്‍ ഇന്‍ഫിനിക്സ് നോട്ട് 40 -5 ജി പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വേരിയന്‍റിലും ഇതേ ഫീച്ചേഴ്സുകള്‍ തന്നെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.3 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ടച്ച് സാംപിളിങ് റേറ്റ് 240 ഹെഡ്സാണ്. മീഡിയടെക് ഡൈമെൻസിറ്റി 7020 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറജുമാണ് ഫോണിനുള്ളത്.
ഫ്രണ്ട് ക്യമാറ 32 എംപിയുടെതാണ്. റിയര്‍ ക്യാമറകള്‍ 108 എംപിയുടേതും.