Untitled design - 1

TOPICS COVERED

2.5 മില്യണിലേറെ സജീവ ഉപഭോക്താക്കളുണ്ടെങ്കിലും പ്രധാന എതിരാളികളായ ടെലിഗ്രാമും സിഗ്നലും വാട്​സാപിന് സ്ഥിരം തലവേദനയാണ്. ഉപഭോക്താക്കള്‍ ആപ്പ് വിട്ട് പോകാതിരിക്കാന്‍ കിടിലന്‍ അപ്ഡേറ്റുകള്‍ കൊടുക്കുക എന്ന രീതിയാണ് മെറ്റ വാട്​സാപിന്‍റെ കാര്യത്തില്‍ പ്രയോഗിച്ചുവരുന്നത്. ചിലപ്പോഴൊക്കെ അത് ഉപകാരപ്പെടുകയും ചെയ്യുന്നു.എതിരാളികള്‍ മനസില്‍പോലും വിചാരിക്കാത്ത ഫീച്ചറുകളാണ് വാട്​സാപ് അടുത്തിടെ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയത്. കാമറ എഫക്റ്റുകളും, ഫില്‍റ്ററുകളും ഡോക്യുമെന്‍റ് സ്കാനറും അതില്‍ ചിലതുമാത്രം.ഇപ്പോഴിതാ വാട്​സാപ് സ്റ്റാറ്റസുകള്‍ ഒരേ സമയം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറികളായിക്കൂടി ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്​സാപ്. അക്കൗണ്ട് സെന്‍റര്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ട് സെന്‍റര്‍ വഴി വാട്​സാപില്‍ എന്താണോ സ്റ്റാറ്റസ് ഇട്ടത് അത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാന്‍ കഴിയും.മുന്‍പ് ഓരോ സ്റ്റോറിയും പ്രത്യേകം പ്രത്യേകം ഇടണമായിരുന്നു. ഇനി മുതല്‍ ആ ബുദ്ധിമുട്ട് ഉണ്ടാകില്ല.അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപഭോക്താവിന് ആക്ടീവായ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും വേണമെന്ന് മാത്രം.സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്‍ററിലേക്ക് നേരിട്ട് കണക്ട് ചെയ്യാന്‍ കഴിയും.ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഓഫ് ചെയ്യാനും സാധിക്കും. ഇതിനായി വാട്​സാപിലെ സെറ്റിങ്സിലെ അക്കൗണ്ട് സെന്‍റര്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി.

Untitled design - 1

ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാനാവില്ല. ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി വാട്​സാപ് അപ്ഡേറ്റഡാണോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.അതിനിടെ വാട്​സാപ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ചേര്‍ക്കാനുള്ള ഓപ്ഷന്‍ വാട്​സാപ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അപ്ഡേഷന്‍ വരുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വാട്​സാപില്‍ തന്നെ മ്യൂസിക് ബീറ്റോ പാട്ടോ ചേര്‍ക്കാന്‍ കഴിയും. ഫോട്ടോകളില്‍ 15 സെക്കന്‍റും വിഡിയോകളില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യവുമുള്ള മ്യൂസിക് ബീറ്റുകള്‍ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമിന് സമാനമായി സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കുന്ന ഗാനത്തിന്‍റെയും ആ ട്രാക്ക് വരുന്ന ആൽബത്തിന്റെയും പാടിയ വ്യക്തിയുടെയോ സംഗീത സംവിധായകന്റെയോ പേരും കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ വാട്സാപ്പില്‍ നിന്നുതന്നെ ഗാനം ഫീച്ചർ ചെയ്ത കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് എത്താനും സാധിക്കും.

ENGLISH SUMMARY:

users can share whatsapp status updates on instagram facebook with accounts center