വാട്സാപില്‍ വണ്‍ടൈം ആയി ഫോട്ടോയോ വിഡിയോയോ അയക്കുന്നവരാണോ? അയക്കുന്ന മെസേജ് രണ്ടാമത് കാണാന്‍ കഴിയില്ലെന്നാണോ വിചാരം ? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. വാട്സാപിനെ വിശ്വസിച്ച് നമ്മള്‍ അയക്കുന്ന വണ്‍ടൈം മെസേജ് ആര്‍ക്കാണോ അയക്കുന്നത് അയാള്‍ക്ക് വീണ്ടും കാണാന്‍ സാധിക്കും. വാട്സാപിന്റെ തന്നെ ഗ്ലിച്ചുകൊണ്ടാണ് ഈയൊരു കാര്യം സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്‍റേയോ വെബ്സൈറ്റിന്‍റേയോ സഹായം വേണ്ട എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
വാട്സാപ്പില്‍ വണ്‍ ടൈം ആയി അയച്ച ഒരു ഫോട്ടോയോ വിഡിയോയോ ഓപ്പണ്‍ ചെയ്താല്‍ പിന്നീട് ഓപ്പണ്‍ ചെയ്യാന്‍ കഴിയില്ല. അത് ശരിതന്നെ. എന്നാല്‍ വാട്സാപിന്റെ തന്നെ ഉള്ളറകളിലേക്ക് ചെന്നാല്‍ ഒരു തവണ മാത്രം കണ്ടാല്‍ മതിയെന്ന ഉദ്ദേശത്തില്‍ അയച്ച ആ ഫോട്ടോയോ വിഡിയോയോ വീണ്ടും കാണാന്‍ സാധിക്കും.എങ്ങനെയാണെന്നാണോ ? വാട്സാപിലെ തന്നെ സെറ്റിങ്സില്‍ പോയി സ്റ്റോറേജ് ആന്‍ഡ് ഡേറ്റ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.മുകളില്‍ കാണുന്ന മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷനില്‍ പോയി, താഴെ കാണുന്ന സേര്‍ച്ച് ഓപ്ഷനില്‍ ആരാണോ വണ്‍ടൈം മെസേജ് അയച്ചത് അയാളുടെ കോണ്ടാക്ട് നെയിം സേര്‍ച്ച് ചെയ്യുക.അപ്പോള്‍ അയാള്‍ അയച്ച മീഡിയകളുടെ ലിസ്റ്റ് കാണാം.അതിലെ സോര്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ന്യൂവെസ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മുകളില്‍ നമുക്ക് ആ കോണ്ടാക്ടില്‍ നിന്നും വന്ന വണ്‍ടൈം ഫോട്ടോയോ വിഡിയോയോ കാണാന്‍ സാധിക്കും.
സ്ക്രീന്‍ഷോട്ട് ഒന്നും എടുക്കാന്‍ കഴിയില്ലെങ്കിലും ഒരു തവണ കണ്ടാല്‍ മതി എന്ന് വിചാരിച്ചയക്കുന്ന മീഡിയ അത് ഫോട്ടോയോ വിഡിയോയോ ആയിക്കൊള്ളട്ടെ അത് വീണ്ടും കാണാന്‍ കഴിയും. വാട്സാപിന്റെ ഭാഗത്ത് നിന്ന് വന്ന ഒരു വലിയ സുരക്ഷാവീഴ്ചയായാണ് ഉപഭോക്താക്കള്‍ ഇതിനെ കാണുന്നത്.
സദാ സമയം പ്രൈവസി പറഞ്ഞുകൊണ്ടിരിക്കുന്ന വാട്സാപിന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലൊരു ബഗ് വന്നത് എന്നതാണ് ഈയൊരു വിഷയം ഇത്ര ചര്‍ച്ചയാവാനുള്ള കാരണം. ആര്‍ക്കുവേണമെങ്കിലും ഈയൊരു ബഗ് വഴി സ്വകാര്യമായി അയക്കുന്ന ഫോട്ടോകളും വിഡിയോകളും ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നതാണ് അപകടം. നിലവില്‍ ഐഫോണില്‍ മാത്രമേ ഈയൊരു ബഗ് കാണിക്കുന്നുള്ളൂ. വിഷയം ചര്‍ച്ചയായതോടെ നമ്മള്‍ ഇതില്‍ ഇല്ല കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. അതോടെ ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്ക കൂടി. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഈ ബഗ് വാട്സാപ് എത്രയും വേഗം മാറ്റുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.