ഗ്യാലക്സി സ്മാര്‍ട്ട് വാച്ചുകള്‍ക്കായി പുത്തന്‍ പ്രൊസസര്‍ വികസിപ്പിച്ചെടുത്ത് സാംസങ്ങ്. എക്സിനോസ് W1000 എന്ന പുതിയ ചിപ്പ്സെറ്റാകും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഗ്യാലക്സി വാച്ച് 7ല്‍ ഉണ്ടാകുക.
പെര്‍ഫോമന്‍സിലും ഫീച്ചറുകളിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ പുതിയ ചിപ്പ്സെറ്റിന് സാധിക്കുമെന്നാണ് സാസംങ്ങിന്‍റെ വിശ്വാസം. ഔദ്യോഗിക വെബ്സൈറ്റ് വഴി ചിപ്പ്സെറ്റിന്‍റെ കൂടുതല്‍ വിവരങ്ങളും സാംസങ് പുറത്തുവിട്ടിട്ടുണ്ട്.ആപ്പുകള്‍ ലോഡ് ചെയ്യുന്നതിന് മുന്‍പ് ഉപയോഗിച്ചിരുന്ന ചിപ്പുകളെക്കാള്‍ 2.7 ഇരട്ടി വേഗതയാര്‍ന്നതാണ് പുതിയ W1000 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 960x540 പിക്സല്‍ വരെയുള്ള റെസൊല്യൂഷന്‍ സപ്പോര്‍ട്ടും പുതിയ പ്രൊസസറിനുണ്ട്.
ഓള്‍വെയ്സ് ഓൺ ഡിസ്‌പ്ലേ നല്‍കിയിട്ടുള്ള വാച്ചില്‍ ബ്ലൂടൂത്ത് LE, 4G LTE, Wi-Fi b/g/n, GPS, NFC എന്നീ കണക്ടിവിറ്റികളും നല്‍കിയിട്ടുണ്ട്. 2-3 ദിവസത്തെ ബാറ്ററി ലൈഫും വാച്ചിന് ലഭിച്ചേക്കും.
മുന്‍ മോഡലുകളെക്കാള്‍ വലിയ സ്ക്രീനുമായി വിപണിയിലെത്തുന്ന വാച്ച് 7 സീരീസിന് ആ ചിപ്പ്സെറ്റ് വലിയ സഹായമാകും. ഫാന്‍ ഔട്ട് പാനല്‍ ലെവല്‍ പാക്കേജിങ് സംവിധാനത്തിലൂടെ വാച്ച് ചൂടാകുന്നത് നിയന്ത്രിക്കാനും സാധിക്കും. വാച്ച് 7 കൂടാതെ ഗ്യാലക്സി Z ഫോള്‍ഡ് 6, ഫ്ലിപ്പ് 6, ബഡ്സ് 3 എന്നിവയും പാരീസ് ഇവെന്‍റില്‍ സാംസങ് പുറത്തിറക്കും.