TOPICS COVERED

ഐഫോണ്‍ സീരിസില്‍ പ്രത്യേക ഫാന്‍ ബേസുള്ള മോഡലാണ് ഐഫോണ്‍ SE. 2022ലാണ് ഐഫോൺ SE 3 റിലീസ് ചെയ്യുന്നത്. പഴയ ഡിസൈൻ ആണെങ്കിലും ഇപ്പോഴും അത് ഉപയോഗിക്കുന്നത് നിരവധിപ്പേരാണ്. എന്നാല്‍ ഹോം ബട്ടണ്‍ ഉളള അവസാന ഐഫോണ്‍ ഇതായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2025 ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ SE 4, മുൻഗാമികളേക്കാള്‍ കേമനായിരിക്കും. മാത്രവുമല്ല, ഹോം ബട്ടണ്‍ അപ്രത്യക്ഷവുമാകും.

ഐഫോൺ SE 4, കുറഞ്ഞ വിലയുള്ള എൻട്രി- ലെവൽ ഐഫോണായിരിക്കും. ഐഫോൺ 14ന് സമാനമായ എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേയിലാണ് SE 4 പുറത്തിറങ്ങുക.  Face ID ഹാർഡ് വെയറിന് മുകളിൽ ചെറിയ ഒരു നോച്ച് ഉണ്ടാകും. ആപ്പിളിന്‍റെ തന്നെ പുതിയ മോഡലായ ഐഫോൺ 16നോളം കരുത്ത് കാട്ടാന്‍ ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടുന്ന A18 ചിപ്പ് ഉപയോഗിച്ചാണ് ഐഫോൺ SE 4  പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

ഐഫോൺ 14 ന്‍റെ ചേസിസ് അടിസ്ഥാനമാക്കിയാണ് ഫോണ്‍ നിര്‍മ്മിക്കപ്പെടുക. USB-C പോർട്ടും ആക്ഷൻ ബട്ടണും ഫോണിലുണ്ടാകും. പുറകില്‍ 48MP ക്യാമറയുണ്ടാകുമെന്നാണ് വിവരം. 

ഐഫോൺ SE സീരീസ് ഫോണുകൾ തൊട്ട് മുന്‍പിറങ്ങിയ ഫോണ്‍ മോഡലിന്‍റെ ഡിസൈൻ സ്വീകരിക്കാറുണ്ട്. അതൊരു പുതിയ കാര്യമല്ല. ആദ്യ മോഡൽ ഐഫോൺ 5S-ൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതായിരുന്നു, തുടർന്ന് പുറത്തിറങ്ങിയ രണ്ടാം, മൂന്നാം തലമുറ മോഡലുകൾ ഹോം ബട്ടൺ ഉൾക്കൊള്ളുന്ന ഗ്ലാസ്-സാൻഡ്‌വിച്ച് ഡിസൈനുള്ള ഐഫോൺ 8-നെ അനുകരിച്ചതായിരുന്നു.ഐഫോൺ SE മോഡലുകൾക്ക് സാധാരണയായി $500 താഴെയായിരുന്നു വില.അതിനാൽ, എത്ര ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാലും ഇന്ത്യയിൽ  ഏകദേശം ₹50,000 രൂപയ്ക്ക് ലഭ്യമാകും.

ENGLISH SUMMARY:

apple to launch new iphone se in 2025 with no home button