live-gemini

 ജെമിനി ലൈവ് ഫീച്ചര്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി ഗൂഗിള്‍. ജെമിനി ലൈവിലൂടെ ഉപഭോക്താക്കൾക്ക് സ്വാഭാവികമായി സംഭാഷണം നടത്താനും, ഹാന്‍ഡ് ഫ്രീ ആയി വിവിധ കാര്യങ്ങൾ ചെയ്യാനും സാധിക്കും. ആദ്യം Google One AI പ്രീമിയം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭിച്ചിരുന്നത്.

ai-gemini

ജെമിനി ലൈവ് ഉപഭോക്താക്കള്‍ക്ക് AI അസിസ്റ്റന്റുമായി തല്‍സമയ ശബ്ദ സംഭാഷണം നടത്താൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആദ്യം ഇംഗ്ലിഷിലാണ് ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ 10 ഭാഷകളില്‍ ലഭ്യമാണ്. അതായത്, ഉപഭോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷയിൽ AI-യുമായി ആശയവിനിമയം നടത്താം. അതുകൊണ്ട് തന്നെ ജെമിനി വഴി സംസാരിക്കുമ്പോള്‍ സാധാരണ മനുഷ്യരോട് സംസാരിക്കുന്നതുപോലെയുള്ള അനുഭവമാകും ഉപഭോക്താവിനുണ്ടാകുക. AI-അസിസ്റ്റന്റിനെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആശയങ്ങൾ ചിന്തിച്ച് കണ്ടെത്താനും, മനസ്സിലുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യാനും ഉപകാരപ്പെടുത്താം.

ഉപഭോക്താക്കൾക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നും ജെമിനി ആപ്പ് അപ്ഡേറ്റ് ചെയ്യാം. Gemini Live സൗജന്യമായി ലഭിക്കുമെങ്കിലും, 10 വ്യത്യസ്ത ശബ്ദ ഓപ്ഷനുകൾ പ്രീമിയം വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. Gemini ആപ്പ് ഉള്ള ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്‌ക്രീനിന്‍റെ വലതുവശത്ത് മൈക്രോഫോൺ, ക്യാമറ ഐക്കണുകൾക്ക് സമീപം ഒരു വേവ്‌ഫോം ഐക്കൺ കാണാം. ടാപ്പ് ചെയ്ത് Gemini Live സജീവമാക്കി AI-യുമായി ശബ്ദ സംഭാഷണം നടത്താവുന്നതാണ്.

ഉപയോഗിക്കേണ്ടത് ഇങ്ങനെ

  1. Gemini ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
  2. ആപ്പിൽ വലതുവശത്തെ വേവ്‌ഫോം ഐക്കണിൽ ടാപ്പ് ചെയ്യുക.
  3. ടേംസും കണ്ടീഷനുകളും അംഗീകരിക്കുക.
  4. സംസാരിച്ച് AI-യുമായി സംഭാഷണം തുടങ്ങുക.
ENGLISH SUMMARY:

google rolls out gemini live for all android users