s-somanath

ഇന്ത്യയുടെ ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യമൊഡ്യൂൾ 2028-ഓടെ വിക്ഷേപിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഇന്ത്യൻ വംശജയായ സുനിത വില്യംസും  സഹയാത്രികനും  രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങാനുണ്ടായ സഹചര്യം പഠിച്ച് ഗഗൻയാൻ ദൗത്യത്തിൽ വേണ്ട മുൻകരുതലുകൾ എടുക്കുമെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.

 

ലോകത്ത് ആദ്യമായി  ഇരട്ട ഫ്രീക്വൻസിയിൽ ഉള്ള ഭൗമ നിരീക്ഷണ  ഉപഗ്രഹമാണ് നാസ ഇസ്രോ സിന്തറ്റിക് അപ്പേച്ചർ  റഡാർ എന്ന നിസാർ. കഴിഞ്ഞ മാർച്ചിൽ വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് അടുത്തത്.  കാലാവസ്ഥാമാറ്റത്തെക്കുറിച്ച് പഠിക്കാനുള്ള ഉപഗ്രഹം ഓരോ 12 മിനിറ്റിലും ഭൂമിയുടെ ചിത്രങ്ങൾ പകർത്തി കൊണ്ടിരിക്കുമെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്തു എത്തിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ നിർണായക പരീക്ഷണം അടുത്ത മാസങ്ങളിൽ ഉണ്ടാകും.  നാസയുടെ കൊമേർഷ്യൽ  ക്രൂ  പ്രോഗ്രാമിന്റെ ഭാഗമായി  രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തതിയതിന് ശേഷം ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹായത്രികനും നേരിടുന്ന പ്രശ്നങ്ങൾ ഇസ്രോയും പരിശോധിക്കുന്നുണ്ട്. ഗഗൻയാൻ  പേടകത്തിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ ആലോചനകൾ ഉണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.