ചിത്രം; എക്‌സ്

ചിത്രം; എക്‌സ്

TOPICS COVERED

സൗരയൂഥത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന ആറ് പുറംഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് ( ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്)കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502ആയി മാറി. ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഒരെണ്ണം വ്യാഴത്തേക്കാള്‍ വലുപ്പമുള്ളതും സൂര്യനേക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്.

PLANETTWO

ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തില്‍പ്പെട്ടതാണ്. രൂപീകരണപ്രക്രിയ പൂര്‍ത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകള്‍. ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പുതുതായി കണ്ടെത്തിയ ഈ പ്രോട്ടോപ്ലാനറ്റിനു കഴിഞ്ഞേക്കും. എച്ച്ഡി 36384ബി,ടിഒഐ–198ബി,ടിഒഐ–2095ബി,ടിഒഐ2095സി,ടിഒഔ–4860,എംഡബ്ല്യുസി758സി എന്നിവയാണ് പുതിയ ആറ് ഗ്രഹങ്ങള്‍. എച്ച്ഡി 36384ആണ് വ്യാഴത്തേക്കാള്‍ വലിയതെന്ന് കണ്ടെത്തിയ ഗ്രഹം. 

റേഡിയല്‍ വെലോസിറ്റിയിലൂടെയാണ് വ്യാഴത്തേക്കാള്‍ വലുപ്പമുള്ള ഗ്രഹം കണ്ടെത്തിയത്.ട്രാന്‍സിറ്റ് മെതേഡിലൂടെയാണ്  ടിഒഐ-198ബിയില്‍ പാറകള്‍ ഉണ്ടെന്നും കണ്ടെത്തിയത്. 1992ല്‍ ആദ്യ എക്സോപ്ലാനറ്റ് കണ്ടെത്തിയ ശേഷം ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച്  ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 2018ലാണ് നാസ ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ആയ ടെസ് അവതരിപ്പിച്ചത്. വിവിധ ടീമുകളായി തിരിച്ച് നടത്തിയ അഞ്ച് പഠനങ്ങളിലൂടെയാണ് ഇപ്പോള്‍ ആറ് പുതിയ ഗ്രഹങ്ങള്‍ നാസ കണ്ടെത്തിയത്. 

Six new planets discovered; One is larger than Jupiter:

NASA's TESS mission has discovered six exoplanets located outside the solar system. With this, the number of planets known to humans outside the solar system has become 5502. One of the newly discovered planets is larger than Jupiter .