എസ്എസ്എല്‍വി വിക്ഷേപണം വിജയകരം. ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08നെ വിജയകരമായി വിക്ഷേപിച്ചു. 475 കിലോ മീറ്റര്‍ സര്‍ക്കുലര്‍ ഓര്‍ബിറ്റില്‍ EOS-08നെ എത്തിച്ചു. 175.5 കിലോ ഭാരമുള്ള EOS-08ന് ഒരുവര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന് ഉപകരിക്കുന്ന ഡോസി മീറ്ററാണ് വലിയ പ്രത്യേകത. അപകടകരമായ ഗാമ റേഡിയേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി പഠനം, സമുദ്രപഠനം, അഗ്നിപര്‍വതം, കാട്ടുതീ തുടങ്ങിയവയെ കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ഇതിനോടൊപ്പമുണ്ട്. എസ്എസ്എല്‍വിയുടെ മൂന്നാം പരീക്ഷണവിക്ഷേപണമായിരുന്നു ഇത്. എസ്എസ്എല്‍വിയെ പൂര്‍ണസജ്ജമായി പ്രഖ്യാപിച്ചു. വാണിജ്യവിക്ഷേപണങ്ങള്‍ക്കടക്കം എസ്എസ്എല്‍വിയെ ഇനി ഉപയോഗിക്കും